പുന: പരിശോധനാ ഹർജി നൽകണം

Friday 15 May 2026 12:23 AM IST

വടക്കാഞ്ചേരി: പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരമുള്ള കേസുകൾ പൊതുസ്ഥലങ്ങളിൽ വച്ച് നടക്കുന്ന അതിക്രമങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തുന്ന സുപ്രീം കോടതി വിധിയിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ദളിത് ശോഷൺ മുക്തി മഞ്ച് (ഡി.എസ്.എം.എം) അഖിലേന്ത്യാ പ്രസിഡന്റ് കെ. രാധാകൃഷ്ണൻ എം.പി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് അദ്ദേഹം കേന്ദ്ര നിയമ മന്ത്രിക്കും സാമൂഹ്യനീതി മന്ത്രിക്കും കത്തയച്ചു. വീടുകൾ, ഓഫീസുകൾ, വിദ്യാലയങ്ങൾ എന്നിവിടങ്ങളിൽ നടക്കുന്ന അധിക്ഷേപങ്ങളിൽ നിന്ന് പ്രതികൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കും. സുപ്രീം കോടതിയിൽ അടിയന്തരമായി പുനഃപരിശോധനാ ഹർജി നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു