സഹപഥം ക്യാമ്പ്
Friday 15 May 2026 12:29 AM IST
പാറശാല: പാറശാല ഇവാൻസ് ടി.ടി.ഐയിലെ വിദ്യാർത്ഥികളുടെ സഹപഥം ക്യാമ്പ് പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഉഷകുമാരി ഉദ്ഘാടനം ചെയ്‌തു.പി.ടി.എ പ്രസിഡന്റ് സജീവ്.എസ്.എച്ച് അദ്ധ്യക്ഷത വഹിച്ചു.മാനേജർ പ്രതിനിധി സാം സുരേഷ് പതാക ഉയർത്തി.പാറശാല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.താര,പ്രിൻസിപ്പൽ റോബർട്ട്.രാജ്.ആർ.ആർ,ഇവാൻസ് യു.പി.എസ് പ്രധാന അദ്ധ്യാപിക സിസിലറ്റ്,ഷീജ ജാസ്മിൻ,ജീന,ക്യാമ്പ് കൺവീനർ ജിബി.ജെ.ആർ എന്നിവർ പങ്കെടുത്തു.ക്യാമ്പിന്റെ ഭാഗമായി വിളംബര ജാഥ,ഫ്ലാഷ് മോബ്,ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കൽ എന്നിവയും നടന്നു.