മാതൃദിന ആഘോഷം
Saturday 16 May 2026 12:57 AM IST
പാലാ: ലയൻസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 ബി, റീജിയൺ 14 വുമൺസ് ഫോറത്തിന്റെ നേതൃത്വത്തിൽ പാലാ മരിയസദനത്തിൽ മാതൃദിനാഘോഷവും ഹങ്കർ റിലീഫ് പ്രോജക്ടും (വിശക്കുന്നവർക്ക് ആഹാരം) സംഘടിപ്പിച്ചു. നിഷ ജോസ് കെ.മാണി ഉദ്ഘാടനം നിർവഹിച്ചു. ലയൺസ് 318 ബി ചീഫ് പ്രോജക്ട് കോ-ഓർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി. മരിയസദനം പ്രോജക്ട് മാനേജർ സുജ ജേക്കബ് ആശംസ പറഞ്ഞു. നിഷ ജോസിനെയും മരിയസദനത്തിലെ അമ്മമാരെയും ചടങ്ങിൽ ആദരിച്ചു. ബോധവത്കരണവും നടത്തി.