ചെമ്പേരിയിൽ ജെ.സി.ഐ യൂണിറ്റ് തുടങ്ങി
Saturday 16 May 2026 12:13 AM IST
പയ്യാവൂർ: ജൂണിയർ ചേംബർ ഇന്റർനാഷണൽ ചെമ്പേരിയിൽ പുതുതായി ആരംഭിച്ച ടൗൺ യൂണിറ്റിന്റെ ഉദ്ഘാടനവും 2026ലെ ഭരണസമിതി അംഗങ്ങളുടെ സ്ഥാനാരോഹണവും ചെമ്പേരി മെഡോസ് പാർക്ക് ഓഡിറ്റോറിയത്തിൽ നടന്നു. കൊക്കാനിശേരി ജെ.സി.ഐ പ്രസിഡന്റ് എം.വി. സനോജ് അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ച ജെ.സി.ഐ സോൺ 19 പ്രസിഡന്റ് അരുൺ പ്രഭു സ്ഥാനരോഹണ ചടങ്ങുകൾക്കു നേതൃത്വം നൽകി. എഡ്വിൻ ജെരാർദ് കൊട്ടാരത്തിൽ -പ്രസിഡന്റ്, ആൽവിൻ റെജി തോമസ് മുണ്ടയ്ക്കൽ -സെക്രട്ടറി, നിവിൻ ജോയ് ഉറുമ്പിൽ -ട്രഷറർ എന്നിവർ ചുമതലയേറ്റു. സോൺ വൈസ് പ്രസിഡന്റ് ഷിജു മോഹൻ, സോൺ ഓഫീസർ രഞ്ജിത്ത് വെളിച്ചംതോടൻ, പ്രോഗ്രാം ഡയറക്ടർ മനോജ് മാത്യു പൗവത്തുപറമ്പിൽ, ആൽവിൻ റെജി മുണ്ടയ്ക്കൽ, എ.എം. മാത്യു, സന്തോഷ് മാത്യു കിടാരത്തിൽ, ഷിബു സെബാസ്റ്റ്യൻ കാക്കനാട്ട് എന്നിവർ പ്രസംഗിച്ചു.