ചെലവേറി ആടുവളർത്തൽ

Saturday 16 May 2026 12:13 AM IST

കല്ലറ: നാട്ടിൻപുറങ്ങളിലെ സാധാരണക്കാരുടെ ഉപജീവന മാർഗമായ ആട് കൃഷിക്ക് ചെലവേറുന്നു.ഇതോടെ ആട്ടിൻപാലിനും,ഇറച്ചിക്കും കനത്ത ക്ഷാമവും വിലയിൽ കുതിപ്പുമായി.പാലിന്റെ അളവ് കുറയുന്നതും സംരക്ഷണ ചെലവ് കൂടിയതും രോഗ കാരണങ്ങളുമാണ് മിക്കവരും ആടു വളർത്തൽ ഉപേക്ഷിക്കാമുള്ള കാരണം.പുതിയ ആടുവളർത്തൽ പദ്ധതിയോ തീറ്റയ്ക്കായി സബ്‌സിഡിയോ ആനുകൂല്യങ്ങളോ സർക്കാർ ആവിഷ്‌കരിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി.അന്യസംസ്ഥാനത്തെ ആടുകൾ കേരളത്തിൽ ഇടംപിടിച്ചതോടെ നാടൻ ഇനത്തിനും പ്രതിസന്ധി നേരിടുന്നുണ്ട്.നാടൻ ഇനങ്ങൾക്ക് പ്രതിരോധ വാക്‌സിൻ എടുക്കേണ്ട സ്ഥിതിയാണ്.സൗജന്യവാക്‌സിനെടുക്കാൻ മൃഗാശുപത്രികളിൽ ഡോക്ടർമാരില്ലാത്തതിനാൽ നിരവധി ആടുകളാണ് ചത്തത്.

പരിപാലന ചെലവേറി

ആടുകളുടെ തീറ്റയ്ക്ക് മുൻ വർഷത്തെക്കാൾ വില ഉയർന്നു.

തവിടിന് 40 രൂപ

പിണ്ണാക്കിന് 60 രൂപ.

രോഗങ്ങളും

അകിടുവീക്കം,കുളമ്പുരോഗം,പ്ലൂറോ ന്യൂമോണിയ,ടെറ്റനസ്,​വയറുകടി,വിറ്റാമിനിന്റെയും ധാതുലവണങ്ങളുടെയും കുറവുമൂലം ഉണ്ടാകുന്ന രോഗങ്ങൾ എന്നിവയാണ് ഇവയെ പ്രധാനമായും ബാധിക്കുന്നത്.ഇത് പാൽ ഉത്പാദനം കുറയുന്നതിന് കാരണമാകും.