സ്വപ്നങ്ങളിൽ നിറങ്ങൾ നിറച്ച് പാർവ്വതി
സ്വപ്നത്തിന് പിന്നാലെയുള്ള സഞ്ചാരമാണ് പലരെയും ഉയരങ്ങളിലെത്തിച്ചുള്ളത്. അത്തരത്തിൽ സ്വപ്നങ്ങളെ ഇച്ഛശാക്തികൊണ്ട് യാഥാർത്ഥ്യമാക്കിയ ഒരു പെൺകരുത്തിന്റെ ജീവിതഗന്ധിയായ കഥ പറയുകയാണ്. ഈ കഥയിലെ നായികയാണ് പാർവ്വതി. പാർവ്വതി തിരുവനന്തപുരം ലോ അക്കാദമിയിൽ പഠിക്കുമ്പോൾ ഒരു സ്വപ്നം കണ്ടു. താൻ വലിയൊരു ബിസിനസുകാരിയായി മാറുന്നു. ബിസിനസ് ആവശ്യങ്ങൾക്കായി പല പല രാജ്യങ്ങളിലേക്ക് പറക്കുന്നു. ഒരുപാട് പേർക്ക് ജോലി നൽകുന്നു. നാട്ടിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും മാത്രമല്ല. വിദേശ രാജ്യങ്ങളിലും തന്റെ ഓഫീസുകൾ. അവിടെ കൂടുതലും വനിതാ ജീവനക്കാർ. പാർവ്വതി തന്റെ സ്വപ്നം അധികകാലം മനസിലൊതുക്കി വച്ചില്ല. എൽ.എൽ.ബി പഠനം പൂർത്തിയായതോടെ സ്വപ്നത്തിന് പിന്നാലെ യാത്ര തുടങ്ങി. 2016ൽ കഠിനമായ അദ്ധ്വാനത്തിലൂടെ പാർവ്വതി സ്വപ്നം കീഴടക്കി. പണ്ട് കണ്ട സ്വപ്നത്തിലേത് പോലെ പാർവ്വതി ഇന്ന് വിദേശ രാജ്യങ്ങളിലേക്ക് നിരന്തരം പറക്കുകയാണ്. ആംസ്റ്റർ ഇമിഗ്രേഷൻ ഓവർസീസ് എച്ച് ആർ കൺസൾട്ടൻസി എന്ന വിവിധ രാജ്യങ്ങളിൽ വേരുകളുള്ള വലിയ പ്രസ്ഥാനത്തിന്റെ അധിപയാണ് ഇന്ന് പാർവ്വതി. സ്വപ്നത്തിന് പിന്നാലെ യാത്രയാരംഭിക്കുമ്പോൾ പാർവ്വതിക്ക് ബിസിനസിന്റെ ബാലപാഠങ്ങൾ അറിയില്ലായിരുന്നു. മാനേജ്മെന്റ് തന്ത്രങ്ങളും തത്വങ്ങളും അറിയില്ലായിരുന്നു. അതീവ സൂക്ഷ്മതയും വിശ്വാസ്യതയും ഹൃദയമന്ത്രമാക്കി ബിസിനസ് പടുത്തുയർത്തി മാനേജ്മെന്റ് പാഠങ്ങൾ അനുഭവങ്ങളിലൂടെ സ്വയം പഠിക്കുകയായിരുന്നു. പിന്നീട് പാർവ്വതി എം.ബി.എക്ക് ചേർന്നപ്പോൾ പലതും അധികം വായിച്ച് പഠിക്കേണ്ടി വന്നില്ല. സിലബസിലെ പലതും പാർവ്വതി അനുഭങ്ങളിലൂടെ പഠിച്ചിരുന്നു.
വിശ്വാസത്തിന്റെ പര്യായമായി ആംസ്റ്റർ
വിദേശത്തേക്ക് കുടിയേറണമെന്ന് പലർക്കും മോഹമുണ്ട്. പക്ഷേ വിശ്വാസമുള്ള ഒരു കൺസൾട്ടൻസിയെ പരിചയമില്ല. പലർക്കും ചതിക്കപ്പെടുമോയെന്ന ആശങ്കയാണ്. ഇത്തരം ആശങ്കകൾക്കിടയിൽ വിശ്വാസത്തിന്റെ നക്ഷത്രമായി മാറിയാണ് പാർവ്വതിയുടെ ആംസ്റ്റർ ഇമിഗ്രേഷൻ ഓവർസീസ് എച്ച് ആർ കൺസൾട്ടൻസി ചുരുങ്ങിയ കാലം കൊണ്ട് വളർന്നത്. ഓവർസീസ് കൺസൾട്ടൻസി രംഗം പുരുഷന്മാർ കൈയടക്കിവച്ചിരുന്ന കാലത്താണ് ഈ മേഖലയിലേക്കുള്ള പാർവ്വതിയുടെ കടന്നുവരവ്. ഏറെ സങ്കീർണതകൾ നിറഞ്ഞ ഈ രംഗത്ത് ഒരു പെൺകുട്ടിക്ക് പിടിച്ചുനിൽക്കാനാകുമോ എന്ന് പലരും ആശങ്കപ്പെട്ടു. എന്നാൽ വേറിട്ട പാതയിലൂടെ മുന്നേറണം എന്ന് പാർവ്വതി ഉറപ്പിച്ചിരുന്നു. അങ്ങനെ മിന്നും മുന്നേറ്റത്തിലൂടെ പാർവ്വതിയും ആംസ്റ്റർ ഇമിഗ്രേഷൻ ഓവർസീസ് എച്ച് ആർ കൺസൾട്ടൻസിയും വളരുകയായിരുന്നു. തന്റെ സ്വപ്നത്തിലേത് പോലെ വനിതകളെ പരമാവധി ഉൾപ്പെടുത്തിയാകണം സംരംഭം എന്നു തുടക്കത്തിൽ തന്നെ ഉറപ്പിച്ചിരുന്നു. പന്ത്രണ്ട് വനിതാ സ്റ്റാഫുകളുമായി 2016 ൽ കോട്ടയം കോടിമാതയിൽ ചെറിയ ഓഫീസായി ആംസ്റ്റർ ഇമിഗ്രേഷൻ ഓവർസീസ് എച്ച്.ആർ കൺസൾട്ടൻസി തുടങ്ങി. അതിന് പിന്നാലെ സമാനമായ ബിസിനസുമായി മറ്റ് ചിലർ രംഗത്തെത്തിയത് വലിയ മത്സരം സൃഷ്ടിച്ചു. എന്നാൽ നൂതനമായ ആശയങ്ങളും നിലവാരമാർന്ന സേവനവും കരുത്താക്കി ആംസ്റ്റർ മുന്നോട്ട് കുതിച്ചു. പെർമെനന്റ് റസിഡൻസി, ലീഗൽ അസിസ്റ്റൻസ്, ഐ.ഇ.എൽ.ടി.എസ് ട്രെയിനിംഗ് നൽകാൻ ലാംഗ്വേജ് സ്കൂൾ, ഡി.എ ബോഡ് എച്ച് ആർ പ്ലേസ്മെന്റ് സർവീസ് എന്നിവ ആരംഭിച്ചു. ചുവടുറപ്പിച്ച ശേഷം ആംസ്റ്റർ ഫാസ്റ്റ് ട്രാക്ക് സേവനവും നടപ്പിലാക്കി.
വിശ്വാസം മൂലധനമാക്കി ആംസ്റ്ററിന്റെ വളർച്ച
ഉപഭോക്താക്കളുടെ സംതൃപ്തിയും അത് സൃഷ്ടിച്ച വിശ്വാസ്യതയുമാണ് ആംസ്റ്ററിന്റെ വളർച്ചയുടെ അടിത്തറ. ഇപ്പോഴും ആംസ്റ്ററിന്റെ ഏറ്റവും വലിയ മൂലധനം വിശ്വാസ്യതയാണ്. ഓരോ വ്യക്തിക്കും പരിപൂർണ ശ്രദ്ധയോടെ നൽകുന്ന സേവനം ഉപഭോക്താക്കൾക്ക് വലിയ ആത്മവിശ്വാസവും സംതൃപ്തിയും സമ്മാനിക്കുന്നു. സങ്കീർണതകൾ നിറഞ്ഞ ഏറെ നാളുകൾ നീളുന്ന നടപടിയാണ് എമിഗ്രേഷൻ. അതുകൊണ്ട് തന്നെ ഉപഭോക്താക്കൾക്ക് പലതവണ ആംസ്റ്ററിന്റെ ഓഫീസുകൾ സന്ദർശിക്കേണ്ടി വരും. അവരെ ക്ലയിന്റ് എന്നതിനപ്പുറം കുടുംബാംഗം എന്ന നിലയിലാണ് പാർവ്വതിയും ജീവനക്കാരും കാണുന്നത്.
രാജ്യാതിർത്തികൾക്കപ്പുറത്തേക്ക് ആംസ്റ്റർ
ഉപഭോക്താക്കളുടെ എണ്ണം ഉയർന്നതോടെ കോട്ടയത്തു നിന്ന് തിരുവനന്തപുരം, കൊച്ചി, കൊല്ലം, തൃശൂർ, കോഴിക്കോട് തുടങ്ങി മറ്റു ജില്ലകളിലേക്കും ബാംഗ്ലൂർ, കോറമംഗല തുടങ്ങി സംസ്ഥാനത്തിനു പുറത്തേക്കും ആംസ്റ്റർ വളർന്നു. തുടർന്ന് ദുബായ്, അബുദാബി, ഒമാൻ തുടങ്ങി വിദേശ രാജ്യങ്ങളിലേക്കും ആംസ്റ്ററിന്റെ ഓഫീസുകൾ തുറന്നു. ആംസ്റ്റർ വളരും തോറും ജോലി ലഭിക്കുന്ന സ്ത്രീകളുടെ എണ്ണവും ഉയർന്നു. ഇന്ന് ആംസ്റ്ററിന്റെ വിവിധ സെന്ററുകളിലായി ജോലി ചെയ്യുന്ന ജീവനക്കാരിൽ തൊണ്ണൂറു ശതമാനവും സ്ത്രീകളാണ്.
എല്ലായിടത്തും പാർവ്വതി
വിദേശത്ത് അടക്കമുള്ള എല്ലാ ഓഫീസുകളിലും നിരന്തരം തന്റെ സാന്നിധ്യം ഉറപ്പാക്കി ആംസ്റ്ററിന്റെ നെടുംതൂണായി പാർവതി പ്രവർത്തിക്കുന്നു. “എല്ലാ ബ്രാഞ്ചുകളും ഞാൻ സ്ഥിരമായി സന്ദർശിക്കുകയും എല്ലാ സമയവും ബിസിനസ്സിൽ ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ട്. ബഹറിനിൽ ദേ പുട്ട് ഫ്രാഞ്ചൈസി ബഹറിനിൽ ദേ പുട്ടിന്റെ ഫ്രാഞ്ചൈസിയും പാർവ്വതിക്കുണ്ട്. ഉം അൽ ക്വവയിനിൽ 150 പേർക്ക് ഇരിക്കാവുന്ന റെസ്റ്റോറന്റായാണ് പ്രവർത്തനം. ബഹറിനിലെ വലിയൊരു വിഭാഗം മലയാളികളുടെ ഇഷ്ടകേന്ദ്രമാണ് ഇവിടം. അവരുടെ എല്ലാ ആഘോഷങ്ങളുടെയും കേന്ദ്രവും.
ട്രെൻഡായി മാനസ
പാർവ്വതിയുടെ മറ്റൊരു സ്വപ്നം ഇപ്പോൾ വസ്ത്രമേഖലയിൽ വമ്പൻ ട്രെൻഡായി മാറിയിരിക്കുന്നു. കാഞ്ചീപുരം പട്ടുസാരികളുടെ പ്രീമിയം ബ്രാൻഡായ 'മാനസ". ഓൺലൈൻ വ്യാപാര പോർട്ടലുകളിൽ ഇന്ന് സ്ത്രീകൾ ഏറ്റവും കൂടുതൽ തിരയുന്ന ബ്രാൻഡാണ് മാനസ. കാഞ്ചീപുരം പട്ടുസാരികൾ വലിയ ടെക്സ്റ്റയിൽസുകളിലെല്ലാം കിട്ടും. പക്ഷേ മാനസയുടേത് പോലെ അഴകുള്ള, പുത്തൻ ഡിസൈനുകളിലുള്ള കാഞ്ചീപുരം സാരികൾ ടെക്സ്റ്റയിൽസുകളിൽ കിട്ടാൻ പ്രയാസമാണ്. അതിനൊരപ കാരണമുണ്ട്. മാനസ കാഞ്ചീപുരം സാരികളുടെ ഡിസൈനർ പാർവ്വതിയാണ്. അതിന് പുറമേ കാഞ്ചീപുരത്ത് പാർവ്വതി നേരിട്ട് പോയി നല്ല ഡിസൈനുകൾ തിരഞ്ഞെടുത്തും വിപണിയിലെത്തിക്കുന്നു. പ്രത്യേകം ഡിസൈനർമാരെയും ഇപ്പോൾ നിയോഗിച്ചിട്ടുണ്ട്. കേരള, തമിഴ്, ആന്ധ്ര മോഡലുകളുടെ വമ്പൻ കളക്ഷൻ മാനസയ്ക്കുണ്ട്. കാഞ്ചീപുരത്ത് എട്ടോളം തറികൾ മാനസയ്ക്ക് മാത്രമായി നെയ്യുന്നുണ്ട്. കുട്ടിക്കാലം മുതൽ കാഞ്ചീപുരം സാരികളോട് പാർവ്വതിയ്ക്ക് വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ടാണ് ആംസ്റ്ററിന്റെ തിരക്കിനിടയിലും മാനസ എന്ന പുതിയ കാഞ്ചീപുരം പട്ടുസാരി ബ്രാൻഡ് ആരംഭിച്ചത്. സെപ്തംബറിൽ മാനസയുടെ ഷോറൂമുകൾ കൊച്ചിയിലും തിരുവനന്തപുരത്തും ആരംഭിക്കും.
ആംസ്റ്റർ എച്ച് ആർ കൺസൾട്ടൻസിയുടെ സേവനങ്ങൾ
പെർമനന്റ് റെസിഡൻസി ലീഗൽ അസിസ്റ്റൻസ് ആണ് ആംസ്റ്റർ പ്രധാനമായി നൽകുന്ന സേവനം. കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കാണ് സേവനം നൽകുന്നത്. ആംസ്റ്ററിന്റെ ഡെല്ലാസ് ലാംഗ്വേജ് സ്കൂൾ വഴി വിദേശ ഭാഷാ പരീക്ഷകൾക്കായുള്ള പരിശീലനം ഓൺലൈനായും ഓഫ്ലൈനായും നടത്തുന്നു. കാനഡ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കാണ് വിദേശ പഠന സൗകര്യങ്ങൾ ഒരുക്കുന്നത്. ആവശ്യക്കാർ അന്വേഷിക്കുന്ന വിവരങ്ങളും ഡാറ്റയും കൃത്യമായും വ്യക്തമായും നൽകുന്നതിൽ ആംസ്റ്റർ ഏറെ ശ്രദ്ധിക്കുന്നു. ഓസ്ട്രേലിയൻ ഗവൺമെന്റിന്റെ എം.എ.ആർ.എ (മൈഗ്രേഷൻ ഏജന്റ്സ് രജിസ്ട്രേഷൻ അതോറിറ്റി), കനേഡിയൻ ഗവൺമെന്റിന്റെ ഐ.സി.സി.ആർ.സി (ഇമിഗ്രേഷൻ കൺസൾട്ടന്റ്സ് ഓഫ് കാനഡ റെഗുലേറ്ററി കൗൺസിൽ), അഭിഭാഷകരുടെ മൈഗ്രേഷനായി അഭിഭാഷകരുടെ ശുപാർശ, ഇങ്ങനെ നീളുന്നു ആംസ്റ്റർ ഗ്രൂപ്പിന്റെ സേവനങ്ങൾ അബുദാബി ഗവൺമെന്റിന്റെ ലൈസൻസുള്ള എച്ച്.ആർ കമ്പനി, യു.എ.ഇ ഗവൺമെന്റിന്റെ പ്രോജക്ട് മാനേജ്മെന്റ് കമ്പനി എന്നിവയ്ക്കൊപ്പം യു.എ.ഇയിൽ ലൈസൻസുള്ള ബിസിനസ് എന്ന നിലയിൽ ആംസ്റ്റർ യു.എ.ഇ സേവനങ്ങളും നൽകുന്നു. ജി.സി.സി, യൂറോപ്പ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് എച്ച്.ആർ പ്ലേസ്മെന്റ്, പ്രോജക്ട് മാനേജ്മെന്റ്, ജോലി പ്ലേസ്മെന്റുകൾ തുടങ്ങിയ വിപുലമായ സേവനങ്ങൾ ആംസ്റ്റർ നൽകുന്നുണ്ട്. കരിയർ, സെറ്റിൽമെന്റ് അധിഷ്ഠിത കോഴ്സുകളെക്കുറിച്ച് തീരുമാനമെടുക്കുന്നതിൽ വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നതിന് ആംസ്റ്റർ ഗ്രൂപ്പിലെ വിദേശ പഠന സംഘം യു.എസ്.എ, കാനഡ, ഓസ്ട്രേലിയ, യു.കെ, യൂറോപ്പ്, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലെ സർവകലാശാലകളുമായി സഹകരിക്കുന്നു. ഈ സേവനങ്ങളിൽ പ്രവേശനം, വിസ പ്രോസസിംഗ്, പോസ്റ്റ്-ലാൻഡിംഗ്, പഠന സമയത്തുള്ള നിയമപരമായ പിന്തുണ, പിആർ, സെറ്റിൽമെന്റ് സേവനങ്ങൾ എന്നിവ ഉൾപ്പെടുന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ആംസ്റ്റർ അബുദാബി ഓഫീസിൽ നിന്ന് എച്ച്.ആർ പ്ലേസ്മെന്റും ജോലി ആവശ്യങ്ങൾക്കുള്ള സേവനവും നൽകുന്നു. മാനസ ബൈ പാർവ്വതി ടി.സി 2/161, അൽ കബീർ മോസ്ക് ലൈൻ കേശവദാസപുരം, തിരുവനന്തപുരം 695004 മൊബൈൽ: +91 80891 88861 ആംസ്റ്റർ എച്ച്.ആർ കൺസൾട്ടൻസി സെക്കൻഡ് ഫ്ളോർ എസ്.കെ.വി ആർക്കേഡ്, മെട്രോ പില്ലർ - 477, മെട്രോ സ്റ്റേഷൻ ഇടപ്പള്ളി റോഡ്, ചങ്ങമ്പുഴ പാർക്കിന് സമീപം, ഏറണാകുളം - 682025 ഫോൺ: +91 90665 55666