SignIn
Kerala Kaumudi Online
Sunday, 31 May 2026 1.11 AM IST

അവാർഡിൽ വിരിഞ്ഞു താമരമുകുളങ്ങൾ

d

ജി.​എ​സ്.​ടി​ ​പ്രാ​ക്ടീ​ഷ​ണ​റാ​യി​രു​ന്ന​ ​തി​രു​വ​ല്ല​ ​തു​ക​ല​ശേ​രി​ ​ആ​ല​ഞ്ചേ​രി​ൽ​ ​കെ.​വി.​അ​ജി​ത​യു​ടെ​ ​മ​ന​സി​ൽ​ ​ഏ​ഴ് ​വ​ർ​ഷം​ ​മു​ന്നേ​യാ​ണ് ​താ​മ​ര​പ്പൂ​ക്ക​ളോ​ടു​ള്ള​ ​സ്നേ​ഹം​ ​മൊ​ട്ടി​ട്ട​ത്.​ ​ജോ​ലി​ ​വി​ട്ട്,​​​ ​വീ​ടി​ന്റെ​ ​ടെ​റ​സി​ൽ​ ​താ​മ​ര​കൃ​ഷി​ ​തു​ട​ങ്ങി. അ​ജി​ത​യു​ടെ​ ​പ്ര​യ​ത്ന​ത്തി​ന് ​ഒ​ടു​വി​ൽ​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​പു​ര​സ്കാ​ര​വും.
ആ​യി​ര​ത്തി​ല​ധി​കം​ ​ച​തു​ര​വി​സ്തൃ​തി​യു​ള്ള​ ​ടെ​റ​സി​ൽ​ ​പ​ല​വ​ർ​ണ​ങ്ങ​ളി​ൽ​ ​വി​രി​ഞ്ഞു​നി​ൽ​ക്കു​ന്ന​ ​താ​മ​ര​പ്പൂ​ക്ക​ൾ.​ ​താ​മ​ര​യ​ഴി​കി​ലാ​ണ് ​വീ​ടി​പ്പോ​ൾ.​ ​അ​വ​യി​ൽ​ ​പ​ല​തും​ ​അ​ജി​ത​ ​സ്വ​ന്ത​മാ​യി​ ​വി​ക​സി​പ്പി​ച്ചെ​ടു​ത്ത​വ.​ ​ബി.​കോം​ ​ബി​രു​ദ​ധാ​രി​യാ​ണ് ​അ​ജി​ത.​ ​ജി.​എ​സ്.​ടി​ ​പ്രാ​ക്ടീ​ഷ​ണ​റാ​യ​ ​ഭ​ർ​ത്താ​വ് ​പ്ര​ദീ​പ് ​കു​മാ​റി​നൊ​പ്പ​മു​ള്ള​ ​ജോ​ലി.​ ​താ​മ​ര​യോ​ട് ​സ്നേ​ഹം​ ​കൂ​ടി​യ​തോ​ടെ​ ​മും​ബൈ​യി​ൽ​ ​നി​ന്ന് ​ആ​ദ്യ​മാ​യി​ ​ഓ​ൺ​ലൈ​ൻ​ ​മു​ഖേ​ന​ ​ഹൈ​ബ്രി​ഡ് ​താ​മ​ര​ക്കി​ഴ​ങ്ങ് ​വാ​ങ്ങി.​ ​ആ​ദ്യ​ശ്ര​മ​ങ്ങ​ൾ​ ​പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും​ ​വീ​ണ്ടും​ ​പ​രീ​ക്ഷി​ച്ചു.​ ​ഒ​ടു​വി​ൽ​ ​ട്രോ​പ്പി​ക്ക​ൽ​ ​ഇ​ന​ങ്ങ​ളി​ൽ​ ​വി​ജ​യം​ ​ക​ണ്ടു.​ ​ഏ​താ​നും​ ​മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ​ ​അ​തി​ന്റെ​ ​കി​ഴ​ങ്ങു​ക​ൾ​ ​വി​ൽ​ക്കാ​ൻ​ ​തു​ട​ങ്ങി.​ ​ഇ​ന്ന് ​പ​ശ്ചി​മ​ബം​ഗാ​ൾ,​ ​ഹൈ​ദ​രാ​ബാ​ദ്,​ ​ക​ർ​ണാ​ട​ക​ ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും​ ​വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കും​ ​അ​ജി​ത​യു​ടെ​ ​ടെ​റ​സി​ലെ​ ​താ​മ​ര​ക്കി​ഴ​ങ്ങു​ക​ൾ​ ​എ​ത്തു​ന്നു.​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യാ​ണ് ​വി​പ​ണ​ന​ത്തി​ന്റെ​ ​പ്ര​ധാ​ന​വ​ഴി.​ ​വി​പ​ണി​ ​ക​ണ്ടെ​ത്താ​ൻ​ ​മ​ക​ൻ​ ​പ്ര​ജി​ത്തി​ന്റെ​ ​സ​ഹാ​യ​വും​ ​കൂ​ടി​യാ​യ​തോ​ടെ​ ​ചെ​റു​ത​ല്ലാ​ത്ത​ ​വ​രു​മാ​ന​വും​ ​വ​ന്നു​ ​ചേ​ർ​ന്നു.
അം​ഗീ​കാ​രം​ ​രാ​ജ്യ​ത്ത് ​
ആ​ദ്യം
കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​സ​സ്യ​വൈ​വി​ദ്ധ്യ ​സം​ര​ക്ഷ​ണ​ത്തി​ന്റെ​യും​ ​ക​ർ​ഷ​ക​രു​ടെ​ ​അ​വ​കാ​ശ​ ​അ​തോ​റി​റ്റി​യു​ടെ​യും​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​അ​ജി​ത​ ​വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ ​മ​യൂ​രി,​ ​പ​നി​നീ​ർ​ ​ഇ​നം​ ​താ​മ​ര​ക​ൾ​ക്കാ​ണ്.​ ​അ​പൂ​ർ​വ്വ​വും​ ​വി​ശേ​ഷ​പ്പെ​ട്ട​തു​മാ​യ​ ​ഈ​ ​അം​ഗീ​കാ​രം​ ​ഒ​രു​ ​ക​ർ​ഷ​ക​യ്ക്ക് ​ല​ഭി​ക്കു​ന്ന​ത് ​ര​ണ്ടു​വ​ർ​ഷ​ത്തെ​ ​കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാ​ണ്.​ ​ടെ​റ​സി​ൽ​ ​മൊ​ട്ടി​ട്ട​ ​താ​മ​ര​ക്കൃ​ഷി​യി​ൽ​ ​നി​ന്നു​ള്ള​ ​അം​ഗീ​കാ​രം​ ​രാ​ജ്യ​ത്ത് ​ആ​ദ്യ​വും.
പ​ത്ത​നം​തി​ട്ട​ ​കൃ​ഷി​വി​ജ്ഞാ​ന​ ​കേ​ന്ദ്ര​ത്തി​ന്റെ​ ​സാ​ങ്കേ​തി​ക​ ​പി​ന്തു​ണ.​ ​പു​തു​താ​യി​ ​വി​ക​സി​പ്പി​ച്ച​ ​താ​മ​ര​യി​ന​ങ്ങ​ളു​ടെ​ ​രൂ​പാ​ന്ത​ര​ ​സ്വ​ഭാ​വം​ ​നി​ർ​ണ​യി​ച്ച​ത് ബം​ഗ​ളൂ​രു​വി​ലെ​ ​പ്രി​ൻ​സി​പ്പ​ൽ​ ​സ​യ​ന്റി​സ്റ്റ് ​സു​മം​ഗ​ല​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ.​ ​ഡോ​ക്യു​മെ​ന്റേ​ഷ​നും​ ​ഡാ​റ്റ​ ​ശേ​ഖ​ര​ണ​വും​ ​ഏ​കോ​പി​പ്പി​ച്ച​ത് ​പ​ത്ത​നം​തി​ട്ട​ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ​സ​ബ്ജ​ക്ട് ​മാ​റ്റ​ർ​ ​സ്പെ​ഷ്യ​ലി​സ്റ്റ് ​സി​ന്ധു​ ​സ​ദാ​ന​ന്ദ​ൻ​. ​ സീ​നി​യ​ർ​ ​സ​യ​ന്റി​സ്റ്റും​ ​മേ​ധാ​വി​യു​മാ​യ​ ​ഡോ.​സി.​പി.​റോ​ബ​ർ​ട്ട് ​നേ​തൃ​ത്വ​വും​ ​ന​ൽ​കി.
പ​നീ​റും​ ​മ​യൂ​രി​യും
ഉ​രു​ണ്ട​ ​ആ​കൃ​തി​യി​ൽ​ ​നി​റ​യെ​ ​ഇ​ത​ളു​ക​ളു​ള്ള​ ​ക​ടും​പി​ങ്ക് ​ക​ല​ർ​ന്ന​ ​അ​പൂ​ർ​വ്വ​യി​ന​മാ​യ​ ​മ​യൂ​രി​യെ വ​ർ​ഷ​ങ്ങ​ളാ​യി​ ​ന​ട​ത്തി​യ​ ​പ​ഠ​ന​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് ​അ​ജി​ത​ ​വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്.​ ​ത​ല​യു​യ​ർ​ത്തി​യും​ ​കു​മ്പി​ട്ടു​മൊ​ക്കെ​ ​നി​ൽ​ക്കു​ന്ന​ 350​ല​ധി​കം​ ​ദ​ള​ങ്ങ​ൾ​ ​മ​യൂ​രി​ക്കു​ണ്ട്.​ ​താ​മ​ര​ക്കൂ​മ്പി​ൽ​ ​ചു​വ​പ്പ് ​ഇ​ത​ളു​ക​ളു​ടെ​ ​അ​ഗ്ര​ത്തി​ൽ​ ​വെ​ള്ള​ ​കു​ത്തു​ക​ളു​ള്ള​ ​സു​ന്ദ​രി​യാ​ണ് ​മ​യൂ​രി.​ ​ഒ​തു​ക്ക​മു​ള്ള​തും​ ​മ​നോ​ഹ​ര​വു​മാ​യ​ ​ഈ​ ​പൂ​ക്ക​ൾ​ ​ചെ​റി​യ​ ​പാ​ത്ര​ങ്ങ​ൾ​ക്കും​ ​അ​ല​ങ്കാ​ര​ ​കു​ള​ങ്ങ​ൾ​ക്കും​ ​അ​നു​യോ​ജ്യം.​ ​
കേ​ര​ള​ത്തി​ന്റെ​ ​കാ​ലാ​വ​സ്ഥ​യ്ക്കും​ ​ഇ​ണ​ങ്ങും.​ ​അ​ജി​ത​ ​വി​ക​സി​പ്പി​ച്ച​ ​മ​റ്റൊ​രു​ ​വി​സ്മ​യ​മാ​ണ് ​സൗ​ര​ഭ്യം​ ​നി​റ​ഞ്ഞ​ ​പ​നി​നീ​ർ.​ ​മൃ​ദു​വാ​യ​ ​ഇ​ളം​പി​ങ്ക് ​നി​റ​ത്തി​ലു​ള്ള​ ​പൂ​ക്ക​ളും​ ​പ​നി​നീ​ർ​ ​റോ​സി​ന്റെ​ ​മൃ​ദു​വാ​യ​ ​സു​ഗ​ന്ധ​വും​ ​പ​ര​ത്തു​ന്ന​തി​നാ​ലാ​ണ് ​ആ​ ​പേ​രി​ട്ട​ത്.​ 500​ ​ഇ​ത​ളു​ക​ൾ.​ ​ഇ​ല​യ്ക്ക് ​ര​ണ്ട​ടി​യി​ലേ​റെ​ ​വ​ലു​പ്പം.​ ​കൃ​ഷി​ക്ക് ​കൂ​ടു​ത​ൽ​ ​സ്ഥ​ലം​ ​ആ​വ​ശ്യ​മാ​ണ്.​ ​രാ​ജ​കീ​യ​ഭം​ഗി​യു​ള്ള​ ​ഈ​ ​ഇ​ന​ങ്ങ​ൾ​ ​അ​ല​ങ്കാ​ര​ ​പു​ഷ്പ​കൃ​ഷി​ ​വി​പ​ണി​യി​ൽ​ ​വാ​ണി​ജ്യ​ ​സാ​ദ്ധ്യ​ത​യേ​റെ​യാ​ണ്.​ ​മാ​രി​ഗോ​ൾ​ഡ്,​പ​ഞ്ച​മി,​ ​വ​ർ​ണ,​ ​ഗ്രീ​ൻ​പി​സ്ത,​ ​കി​ര​ണ്യ,​ ​സ്നോ​ ​ബൗ​ൾ,​ക​ന​ക​ ​തു​ട​ങ്ങി​ ​വ​ർ​ണ​രാ​ജി​ക​ൾ​ ​വി​രി​യി​ക്കു​ന്ന​ 15​വ്യ​ത്യ​സ്ത​ ​താ​മ​ര​ ​ഇ​ന​ങ്ങ​ളും​ ​വി​ക​സി​പ്പി​ച്ചി​ട്ടു​ണ്ട്.​ ​സ​ഹ​സ്ര​ദ​ള​ ​താ​മ​ര​യും​ ​ഇ​വി​ടെ​ ​വി​രി​ഞ്ഞു​ ​നി​ൽ​ക്കു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION