SignIn
Kerala Kaumudi Online
Sunday, 31 May 2026 2.24 AM IST

ആം ആദ്മി അമ്മാളു അമ്മ

s

സ​ത്യ​പ്ര​തി​ജ്ഞാ​ ​ച​ട​ങ്ങി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി.​സ​തീ​ശ​ൻ​ ​അ​മ്മ​യെ​പ്പോ​ലെ​ ​ചേ​ർ​ത്ത​ണ​ച്ച​ ​അ​മ്മാ​ളു​വ​മ്മ​യെ​ ​എ​ല്ലാ​വ​രും​ ​അ​റി​യും.​ ​പ​ക്ഷേ,​ 79​കാ​രി​ ​സീ​താ​ല​ക്ഷ്മി​ ​അ​മ്മാ​ളെ​ന്ന​ ​പോ​രാ​ളി​യെ​ ​അ​ത്ര​ ​പ​രി​ചി​ത​മ​ല്ല.​ ​ചൂ​ലേ​ന്തി​ ​അ​ടി​ച്ചു​വാ​രി,​ ​ചു​റ്റു​മു​ള്ള​വ​ർ​ ​സ്‌​നേ​ഹ​ത്തോ​ടെ​ ​നീ​ട്ടു​ന്ന​ ​അ​ന്ന​മു​ണ്ട്,​ ​പു​സ്ത​കം​ ​വാ​യി​ച്ച്,​ ​സി​നി​മ​ക​ണ്ട് ​ജീ​വി​ക്കു​ന്ന​ ​സാ​ധു.
2018​ലെ​ ​പ്ര​ള​യ​കാ​ല​ത്ത് ​ദു​രി​താ​ശ്വാ​സ​ ​ക്യാ​മ്പാ​യി​രു​ന്ന​ ​വ​ട​ക്ക​ൻ​ ​പ​റ​വൂ​ർ​ ​പെ​രു​മ്പ​ട​ന്ന​ ​സ​ർ​ക്കാ​ർ​ ​സ്‌​കൂ​ളി​ൽ​ ​നി​ന്ന് ​സ​തീ​ശ​ന് ​കി​ട്ടി​യ​ ​മു​ത്താ​ണ്.​ ​അ​ന്നു​ ​മു​ത​ൽ​ ​സീ​താ​ല​ക്ഷ്മി​ ​സ​തീ​ശ​ന്റെ​ ​അ​മ്മാ​ളു​ ​അ​മ്മ​യാ​യി,​ ​സ​തീ​ശ​ൻ​ ​കു​ട്ട​നും.​ ​ആ​ല​പ്പു​ഴ​യി​ൽ​ ​ക​യ​ർ​ ​ഫാ​ക്ട​റി​ ​തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന​ ​ത​മി​ഴ്നാ​ട് ​ചെ​ങ്കോ​ട്ട​ ​സ്വ​ദേ​ശി​ ​കെ.​ ​കോ​ര​പ്പ​ ​പി​ള്ള​യു​ടെ​യും​ ​അ​മ്മു​ക്കു​ട്ടി​ ​അ​മ്മാ​ളി​ന്റെ​യും​ ​മ​ക​ൾ​ക്ക് ​ഡോ​ക്ട​റാ​വാ​നാ​യി​രു​ന്നു​ ​അ​ഗ്ര​ഹം.​ ​പ​ക്ഷേ,​ വി​ര​മി​ച്ച് ​വ​രു​മാ​നം​ ​മു​ട്ടി​യ​ ​കോ​ര​പ്പ​പ്പി​ള്ള​യ്ക്ക് ​മി​ടു​ക്കി​യാ​യ​ ​മ​ക​ളു​ടെ​ ​പ​ഠ​നം​ ​ആ​റാം​ ​ക്ലാ​സി​ൽ​ ​നി​റു​ത്തേ​ണ്ടി​ ​വ​ന്നു.​ ​ക​ര​ഞ്ഞു​ ​ത​ള​ർ​ന്ന​ ​മ​ക​ളെ​ ​ആ​ശ്വ​സി​പ്പി​ച്ചു.​ ​പി​ന്നീ​ട്,​ ​പാ​ഠ​പു​സ്ത​കം​ ​ക​ടം​കൊ​ടു​ത്ത​ ​അ​യ​ൽ​വാ​സി​ ​രാ​മ​ച​ന്ദ്ര​ൻ​ ​ഡോ​ക്ട​റാ​യ​ത് ​ഇ​ന്നോ​ള​മു​ള്ള​ ​സ​ന്തോ​ഷ​വും!
പ​തി​ന​ഞ്ചാം​ ​വ​യ​സി​ൽ​ ​ഇ​ല്ല​ത്തു​പ​റ​മ്പി​ൽ​ ​ഗോ​പാ​ല​കൃ​ഷ്ണ​ ​പി​ള്ള​യെ​ ​വി​വാ​ഹം​ ​ക​ഴി​ച്ച് ​പ​റ​വൂ​രി​ന്റെ​ ​മ​രു​മ​ക​ളാ​യി.​ ​ഭ​ർ​ത്താ​വി​ന്റെ​ ​മ​ദ്യ​പാ​നം,​ ​ക​ടു​ത്ത​ ​ദാ​രി​ദ്ര്യം.​ ​ക​ഷ്ട​പ്പാ​ടി​ന്റെ​ ​എ​ല്ലാ​ത്ത​ല​വും​ ​അ​റി​ഞ്ഞു.​ ​ഒ​ട്ടി​യ​വ​യ​ർ​ ​ഞെ​ക്കി​യ​മ​ർ​ത്തി​ക്കി​ട​ന്ന​ ​എ​ത്ര​യോ​ ​രാ​ത്രി​ക​ൾ.​ ​ഒ​ടു​വി​ൽ​ 22-ാം​ ​വ​യ​സി​ൽ​ ​സീ​താ​ല​ക്ഷ്മി​ ​ചൂ​ലെ​ടു​ത്തു.​ ​ഇ​തി​നി​ടെ​ ​ആ​റു​മ​ക്ക​ളും.​ ​അവരൊ​ക്കെ​ ​മു​തി​ർ​ന്നി​ട്ടും​ ​അ​ദ്ധ്വാ​ന​ ​ശീ​ലം​ ​മ​റ​ന്നി​ല്ല.​ ​പ​റ​വൂ​രെ​ ​ക​ട​ക​ളൊ​ക്കെ​ ​അ​ടി​ച്ചു​ ​വാ​രി​ത്തുട​ക്കം​ .​ ​ഇ​ന്നും​ ​പു​ല​ർ​ച്ചെ​ ​നാ​ലി​ന് ​തു​ടങ്ങും​ .​ ​പ്രാ​യാ​ധി​ക്യം​ ​മൂ​ലം​ ​പ​റ​വൂ​രി​ലെ​ ​ലോ​ട്ട​സ് ​ബു​ക് ​സ്റ്റാ​ളും​ ​അ​ടു​ത്തു​ള്ള​ ​മെ​ഡി​ക്ക​ൽ​ ​സ്റ്റോ​റും​ ​വൃ​ത്തി​യാ​ക്കു​ന്ന​തി​ൽ​ ​ഒ​തു​ക്കി.​ ​മാ​സം​ 4000​ ​രൂ​പ​യോ​ളം​ ​കി​ട്ടും.​ ​ഇ​ട​യ്ക്ക് ​തൊ​ഴി​ലു​റ​പ്പി​നും​ ​പോ​കും.​ ​അ​ടു​ത്തു​ള്ള​ ​ശാ​ന്ത​മ്മ​യു​ടെ​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​ചാ​യ.​ ​ഉ​ച്ച​യൂ​ണും​ ​നാലുമണി​ ​ചാ​യ​യും​ ​ക​ടി​യും​ ​രാ​മ​ച​ന്ദ്ര​ ​ല​ഞ്ച് ​ഹോ​മി​ൽ​ ​സൗ​ജ​ന്യം.​ ​അ​ത്താ​ഴം​ ​ക​ഴി​ക്കാ​റി​ല്ല.​ ​അ​ന്തി​യു​റ​ക്കം​ ​അ​യ​ൽ​വീ​ട്ടി​ലും.​ ​ത​ക​ർ​ന്ന​ ​വീ​ട് ​ശ​രി​യാ​ക്കാ​മെ​ന്ന​ ​'​കു​ട്ട​ന്റെ​" ​വാ​ക്കി​ലാ​ണ് ​വി​ശ്വാ​സം!
ക​ടു​ത്ത​ ​മ​മ്മൂ​ട്ടി​ ​ഫാൻ
മ​മ്മൂ​ട്ടി​യു​ടെ​ ​സി​നി​മ​ ​പ​റ​വൂ​രി​ലെ​ ​തീ​യ​റ്റ​റി​ൽ​ ​എ​ത്തി​യാ​ൽ​ ​ആ​ദ്യ​ഷോ​യ്ക്കു​ണ്ടാ​കും.​ ​അ​ത്ര​മേ​ൽ​ ​ഇ​ഷ്ട​മാ​ണ് ​.​ ​ന​ൻ​പ​ക​ൽ നേരത്ത്​ ​മ​യ​ക്ക​ത്തി​ന്റെ​ ​ക​ഥ​ ​പ​റ​യു​മ്പോ​ൾ​ ​സീ​നു​ക​ളൊ​ക്കെ​ ​ഇ​ന്ന​ലെ​ ​ക​ണ്ട​തു​പോ​ലെ.​ ​രാ​ജ​മാ​ണി​ക്യം,​അ​ഴ​കി​യ​ ​രാ​വ​ണ​ൻ,​ ​മ​ധു​ര​രാ​ജ,​ ​തോ​പ്പി​ൽ​ ​ജോ​പ്പ​ൻ,​ ​രാ​ജാ​ധി​രാ​ജ,​ ​പ്രാ​ഞ്ചി​യേ​ട്ട​ൻ​ ​തു​ട​ങ്ങി​യ​ ​സി​നി​മ​ക​ളി​ലെ​ ​വ്യ​ത്യ​സ്ത​ ​വേ​ഷ​ങ്ങ​ൾ​ ​മ​ന​സി​ൽ​ ​പ​തി​ച്ചു.​ ​ഏ​റ്റ​വും​ ​ഒ​ടു​വി​ൽ​ ​ഇ​റ​ങ്ങി​യ​ ​പേ​ട്രി​യ​റ്റും​ ​ക​ണ്ടു.
'​'​ ​എ​ന്തും​ ​വാ​യി​ക്കും.​ ​ബാ​ല​ ​പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും​ ​ചി​ത്ര​ക​ഥ​ക​ളും​ ​മു​ത​ൽ​ ​സി​നി​മ,​ ​ആ​നു​കാ​ലി​ക​ ​പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും.​ ​ലോ​ട്ട​സ് ​ബു​ക്സ്റ്റാ​ളി​ൽ​ ​വി​റ്റു​പോ​കാ​ത്ത​ ​വാ​രി​ക​ക​ളും​ ​മാ​ഗ​സി​നു​ക​ളു​മൊ​ക്കെ​ ​വീ​ട്ടി​ൽ​ ​കൊ​ണ്ടു​പോ​യി​ ​വാ​യി​ക്കും.​ ​ചെ​ന്നാ​യ​ ​വ​ള​ർ​ത്തി​യ​ ​കു​ട്ടി​ ​പ​ല​ത​വ​ണ​ ​വാ​യി​ച്ചു.​ ​അ​തി​ലും​ ​അ​നാ​ഥ​ത്വ​ത്തി​ന്റെ​ ​ക​ഥ​യു​ണ്ട​ല്ലോ​""?​ ​ദീ​ർ​ഘ​ശ്വാ​സ​ത്തി​ന് ​കാ​ലം​കൊ​ടു​ത്ത​ ​ക​ണ്ണീ​രോ​ർ​മ്മക​ളു​ടെ​ ​ചൂ​ടു​ണ്ടാ​യി​രു​ന്നു.
എ​ല്ലാ​വ​ർ​ഷ​വും​ ​മ​ല​ച​വി​ട്ടും.​ ​രാ​വി​ലെ​ ​ആ​ദ്യം​ ​മു​സ്ലിം​ ​പ​ള്ളി​യി​ൽ​ ​പ്രാ​ർ​ത്ഥി​ക്കും.​ ​അ​തു​ക​ഴി​ഞ്ഞ് ​ഡോ​ൺ​ബോ​സ്‌​കോ​ ​പ​ള്ളി​യി​ൽ​ ​വ​ലം​വ​യ്ക്കും.​ ​പി​ന്നീ​ട് ​ക​ണ്ണം​കു​ള​ങ്ങ​ര​ ​ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ​ ​നി​ർ​മ്മാ​ല്യം​ ​തൊ​ഴും.​ ​'​'​പ​ത്മ​ശ്രീ​ക്ക് ​അ​ർ​ഹ​നാ​യ​ ​മ​മ്മൂ​ട്ടി​യെ​ ​നേ​രി​ൽ​ ​ക​ണ്ട് ​ഒ​രു​ ​സ​മ്മാ​നം​ ​ന​ൽ​ക​ണം.​ ​ഇ​നി​ ​കു​ട്ട​നോ​ട് ​പ​റ​ഞ്ഞ്,​ ​അ​തു​കൂ​ടി​ ​സാ​ധി​ക്ക​ണം"". ​മോ​ണ​കാ​ട്ടി​ ​നി​ഷ്‌​ക​ള​ങ്ക​മാ​യി​ ​ചി​രി​ച്ചു!

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION