SignIn
Kerala Kaumudi Online
Sunday, 31 May 2026 1.33 AM IST

നിരീക്ഷണപാടവവും നേർവഴിചിന്തകളും

d

''മ​നു​ഷ്യ​ന്റെ​ ​നി​രീ​ക്ഷ​ണ​പാ​ട​വം,​ ​മ​റ്റു​ ​ജീ​വി​ക​ളി​ൽ​ ​നി​ന്നും​ ​എ​ത്ര​ത്തോ​ളം​ ​വ്യ​ത്യാ​സ​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്ന് ​എ​പ്പോ​ഴെ​ങ്കി​ലും​ ​ചി​ന്തി​ച്ചി​ട്ടു​ണ്ടോ​?​ ​എ​ല്ലാ​ ​ജീ​വ​ജാ​ല​ങ്ങ​ൾ​ക്കും​ ​അ​വ​രു​ടെ​ ​ജീ​വി​താ​വ​ശ്യ​ങ്ങ​ൾ​ ​നി​റ​വേ​റ്റു​ന്ന​തി​നാ​യി​ ​പ​ല​ത​ര​ത്തി​ലു​ള്ള​ ​നി​രീ​ക്ഷ​ണ​ശേ​ഷി​ ​ഉ​ണ്ടെ​ന്ന​ത് ​സ​ത്യ​മ​ല്ലേ​?​ ​പ​ക്ഷി​ക​ൾ​ ​ആ​ഹാ​രം​ ​ക​ണ്ടെ​ത്താ​നും,​ ​മൃ​ഗ​ങ്ങ​ൾ​ ​അ​പ​ക​ട​ങ്ങ​ൾ​ ​തി​രി​ച്ച​റി​യാ​നും,​ ​കീ​ട​ങ്ങ​ൾ​ ​വ​ഴി​ ​ക​ണ്ടെ​ത്താ​നും​ ​അ​വ​രു​ടെ​ ​സ്വാ​ഭാ​വി​ക​ ​നി​രീ​ക്ഷ​ണ​ശേ​ഷി​ ​ഉ​പ​യോ​ഗി​ക്കു​ന്നു.​ ​എ​ന്നാ​ൽ,​ ​മ​നു​ഷ്യ​ന്റെ​ ​നി​രീ​ക്ഷ​ണ​പാ​ട​വം​ ​ഇ​തി​ൽ​ ​നി​ന്നെ​ല്ലാം​ ​വ്യ​ത്യ​സ്ത​വും​ ​ഉ​യ​ർ​ന്ന​തു​മാ​ണ​ല്ലോ​!​ ​കാ​ര​ണം​ ​മ​നു​ഷ്യ​ൻ​ ​കാ​ഴ്ച​ക​ളെ​ ​വി​ശ​ക​ല​നം​ ​ചെ​യ്യു​ക​യും,​ ​അ​തി​ൽ​ ​നി​ന്ന് ​അ​റി​വും,​ ​ക​ണ്ടെ​ത്ത​ലു​ക​ളും​ ​സൃ​ഷ്ടി​ക്കു​ക​യും​ ​ചെ​യ്യു​ന്നു.​ ​മ​നു​ഷ്യ​ന്റെ​ ​നി​രീ​ക്ഷ​ണ​ശേ​ഷി​യു​ടെ​ ​പ്ര​ത്യേ​ക​ത​ ​ബു​ദ്ധി​യും,​ ​ചി​ന്താ​ശേ​ഷി​യും​ ​ചേ​ർ​ന്നി​രി​ക്കു​ന്ന​തി​ലാ​ണ്.​ ​മ​റ്റു​ ​ജീ​വി​ക​ൾ​ ​പ്ര​കൃ​തി​ദ​ത്ത​ ​സ്വ​ഭാ​വ​ി​ക ​പ്രേ​ര​ണ​ക​ൾ​ക്ക​നു​സ​രി​ച്ചാ​ണ് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​മ​നു​ഷ്യ​ൻ​ ​ഒ​രു​ ​സം​ഭ​വ​ത്തി​ന്റെ​ ​കാ​ര​ണം​ ​അ​ന്വേ​ഷി​ക്കു​ന്നു.​ ​ഉ​ദാ​ഹ​ര​ണ​ത്തി​ന്,​ ​ഒ​രു​ ​പ​ക്ഷി​ ​മ​ഴ​ ​വ​രാ​നി​രി​ക്കു​ന്ന​താ​യി​ ​തി​രി​ച്ച​റി​ഞ്ഞ് ​കൂ​ട്ടി​ലേ​ക്കു​ ​പ​റ​ക്കും.​ ​
പ​ക്ഷേ,​ ​മ​നു​ഷ്യ​ൻ​ ​മ​ഴ​യു​ടെ​ ​കാ​ര​ണം​ ​പ​ഠി​ച്ച് ​കാ​ലാ​വ​സ്ഥാ​ശാ​സ്ത്രം​ ​വി​ക​സി​പ്പി​ച്ചു.​ ​അ​താ​യ​ത്,​ ​മ​നു​ഷ്യ​ന്റെ​ ​നി​രീ​ക്ഷ​ണം​ ​അ​റി​വി​ലേ​ക്കും,​ ​ശാ​സ്ത്ര​ത്തി​ലേ​ക്കും​ ​വ​ള​രു​ന്നു.
ഒ​രു​ ​ആ​പ്പി​ൾ​ ​നി​ല​ത്തു​ ​വീ​ഴു​ന്ന​ത് ​ക​ണ്ടാ​ണ്,​ ​ഐ​സ​ക് ​ന്യൂ​ട്ട​ൻ​ ​ഗു​രു​ത്വാ​ക​ർ​ഷ​ണ​സി​ദ്ധാ​ന്തം​ ​രൂ​പ​പ്പെ​ടു​ത്തി​യ​ത്.​ ​ട്രെ​യി​നി​ൽ​ ​യാ​ത്ര​ചെ​യ്യു​മ്പോ​ൾ​ ​ശ​ബ്ദ​ത്തി​ന്റെ​ ​വ്യ​ത്യാ​സം​ ​ശ്ര​ദ്ധി​ച്ച് ​പു​തി​യ​ ​ആ​ശ​യ​ങ്ങ​ൾ​ ​ക​ണ്ടെ​ത്തി​യ​ ​എ​ഞ്ചി​നീ​യ​രു​ടെ​ ​ക​ഥ​യും​ ​കേ​ട്ടി​ട്ടു​ണ്ട്.​ ​മ​നു​ഷ്യ​ന്റെ​ ​നി​രീ​ക്ഷ​ണ​ശേ​ഷി​ ​ശാ​സ്ത്രീ​യ​ ​പു​രോ​ഗ​തി​ക്കും​ ​സാ​മൂ​ഹി​ക​ ​ന​ന്മ​യ്ക്കും​ ​സ​ഹാ​യി​ക്കു​ന്ന​തു​ ​പോ​ലെ,​ ​മ​റ്റു​ള്ള​വ​രു​ടെ​ ​സ്വ​കാ​ര്യ​ത​ ​ലം​ഘി​ക്കു​ന്ന​തി​നും​ ​തെ​റ്റാ​യ​ ​രീ​തി​യി​ൽ​ ​ഉ​പ​യോ​ഗി​ക്ക​പ്പെ​ടാം.​ ​അ​തി​നാ​ൽ​ ​ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധ​വും​ ​അ​നി​വാ​ര്യ​മാ​ണ്.​ ​"" ​ഇ​ത്ര​യും​ ​പ​റ​ഞ്ഞു​കൊ​ണ്ട് ​പ്ര​ഭാ​ഷ​ക​ൻ,​ ​സ​ദ​സ്യ​രെ​ ​നോ​ക്കി​യ​പ്പോ​ൾ,​ ​മി​ക്ക​ ​മു​ഖ​ങ്ങ​ളി​ലും​ ​ഇ​തു​വ​രെ​ ​കാ​ണാ​ത്തൊ​രു​ ​അ​ത്ഭു​ത​ലോ​കം​ ​കാ​ണു​ന്ന​ ​കു​ട്ടി​ക​ളു​ടെ​ ​ഭാ​വ​മാ​യി​രു​ന്നു.​ ​ഒ​രു​ ​ചെ​റു​പു​ഞ്ചി​രി​യോ​ടെ​ ​പ്ര​ഭാ​ഷ​ക​ൻ​ ​തു​ട​ർ​ന്നു​ ​:​ ​മ​റ്റു​ജീ​വി​ക​ളു​ടെ​ ​നി​രീ​ക്ഷ​ണം​ ​ജീ​വി​ത​ര​ക്ഷ​യ്ക്കും,​ ​ആ​ഹാ​ര​ശേ​ഖ​ര​ണ​ത്തി​നും​ ​മാ​ത്ര​മാ​കു​മ്പോ​ൾ​ ​മ​നു​ഷ്യ​ന്റെ​ ​നി​രീ​ക്ഷ​ണ​ ​പാ​ട​വം,​ ​അ​റി​വി​നും,​ ​ശാ​സ്ത്ര​ത്തി​നും​ ​സം​സ്കാ​ര​ത്തി​നും,​ ​സ​മൂ​ഹ​വി​ക​സ​ന​ത്തി​നും​ ​വ​ഴി​യൊ​രു​ക്കു​ന്ന​താ​ണ്.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​മ​നു​ഷ്യ​ന്റെ​ ​നി​രീ​ക്ഷ​ണ​ശേ​ഷി​ ​മ​റ്റു​ജീ​വി​ക​ളി​ൽ​ ​നി​ന്നെ​ല്ലാം​ ​ഉ​യ​ർ​ന്ന​തും​ ​സ​വി​ശേ​ഷ​വു​മാ​ണ്.
ഞാ​ൻ​ ​സൂ​ചി​പ്പി​ച്ച​ ​പ്ര​ശ​സ്ത​ ​സം​ഭ​വ​ത്തി​ലെ​ ​എ​ഞ്ചി​നീ​യ​ർ​ ​ഭാ​ര​ത​ര​ത്ന​ ​ജേ​താ​വും​, ​ലോ​ക​ത്തി​ലെ​ ​ത​ന്നെ​ ​മ​ഹാ​നാ​യ​ ​സി​വി​ൽ​ ​എ​ഞ്ചി​നീ​യ​ർ​മാ​രി​ലൊ​രാ​ളു​മാ​യ​ ​'​മോ​ക്ഷ​ഗു​ണ്ടം​ ​വി​ശ്വേ​ശ്വ​ര​യ്യ"​ ​ആ​യി​രു​ന്നു.​ ​അ​ദ്ദേ​ഹം​ ​ട്രെ​യി​നി​ൽ​ ​യാ​ത്ര​ചെ​യ്യു​ന്ന​തി​നി​ടെ​ ​കി​ട​ന്ന് ​വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.​ ​അ​തി​നി​ടെ​ ​ട്രെ​യി​ൻ​ ​പാ​ള​ങ്ങ​ളി​ലൂ​ടെ​ ​സ​ഞ്ച​രി​ക്കു​മ്പോ​ൾ​ ​ഉ​ണ്ടാ​കു​ന്ന​ ​ശ​ബ്ദ​ത്തി​ലും​ ​കു​ലു​ക്ക​ത്തി​ലും​ ​വ​ന്ന​ ​വ്യ​ത്യാ​സം​ ​ശ്ര​ദ്ധി​ച്ചു.​ ​ത​ന്റെ​ ​എ​ഞ്ചി​നീ​യ​റിം​ഗ് ​പ​രി​ച​യ​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​മു​ന്നി​ലു​ള്ള​ ​റെ​യി​ൽ​വേ​ ​പാ​ല​ത്തി​ന് ​ഗു​രു​ത​ര​മാ​യ​ ​കേ​ടു​പാ​ടു​ക​ൾ​ ​സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നും​ ​ട്രെ​യി​ൻ​ ​ക​ട​ന്നു​പോ​യാ​ൽ​ ​പാ​ലം​ ​ത​ക​ർ​ന്നു​വീ​ഴും​ ​എ​ന്നും​ ​മ​ന​സ്സി​ലാ​ക്കി.​ ​ഉ​ട​ൻ​ ​ത​ന്നെ​ ​എ​മ​ർ​ജ​ൻ​സി​ ​ചെ​യി​ൻ​ ​വ​ലി​ച്ച് ​ട്രെ​യി​ൻ​ ​നി​ർ​ത്തി​ച്ചു.​ ​യാ​ത്ര​ക്കാ​രും​ ​റെ​യി​ൽ​വേ​ ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​കാ​ര​ണം​ ​ചോ​ദി​ച്ച​പ്പോ​ൾ,​ ​മു​ന്നി​ലെ​ ​പാ​ലം​ ​അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്ന് ​പ​റ​ഞ്ഞു.​ ​എ​ന്നാ​ലാ​രും​ ​വി​ശ്വ​സി​ച്ചി​ല്ല.​ ​അ​വ​സാ​നം​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ശ​ക്ത​മാ​യ​ ​എ​തി​ർ​പ്പി​നെ​ ​തു​ട​ർ​ന്ന് ​ട്രെ​യി​നി​ൽ​ ​നി​ന്ന് ​എ​ഞ്ചി​ൻ​ ​മാ​ത്രം​ ​വേ​ർ​തി​രി​ച്ച് ​പാ​ല​ത്തി​ലൂ​ടെ​ ​ഓ​ടി​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ചു.​ ​എ​ഞ്ചി​ൻ​ ​പാ​ല​ത്തി​ന്റെ​ ​മു​ക​ളി​ൽ​ ​എ​ത്തി​യ​ ​നി​മി​ഷം,​ ​പാ​ലം​ ​ത​ക​ർ​ന്നു​ ​വീ​ണു​;​ ​എ​ഞ്ചി​ൻ​ ​ന​ദി​യി​ലേ​ക്ക് ​പ​തി​ച്ചു.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​അ​തു​ല്യ​മാ​യ​ ​നി​രീ​ക്ഷ​ണ​ശേ​ഷി​യും​ ​എ​ഞ്ചി​നീ​യ​റിം​ഗ് ​വൈ​ദ​ഗ്ധ്യ​വും​ ​വ്യ​ക്ത​മാ​ക്കാ​ൻ​ ​ഈ​ ​സം​ഭ​വം​ ​ഉ​ദാ​ഹ​ര​ണ​മാ​യി​ ​പ​റ​യ​പ്പെ​ടു​ന്നു.​""​ഇ​പ്ര​കാ​രം,​ ​പ്ര​ഭാ​ഷ​ക​ൻ​ ​നി​ർ​ത്തി​യ​പ്പോ​ൾ,​ ​സ​ദ​സ്യ​രി​ൽ​ ​മി​ക്ക​വ​രും​ ​ത​ങ്ങ​ളു​ടെ​ ​നി​രീ​ക്ഷ​ണ​പാ​ട​വം​ ​നി​രീ​ക്ഷി​ക്കു​ന്നൊ​രു​ ​ഭാ​വ​ത്തി​ലാ​യി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION