അഭിമുഖം
കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ (ഹൈസ്‌കൂൾ) (മലയാളം മാധ്യമം) (കാറ്റഗറി നമ്പർ 441/2023) തസ്തികയിലേക്ക് 11, 12, 13 തീയതികളിൽ പി.എസ്.സി കാസർകോട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ഹൈസ്‌കൂൾ ടീച്ചർ (സംസ്‌കൃതം) (കാറ്റഗറി നമ്പർ 443/2023) തസ്തികയിലേക്ക് 11, 12 തീയതികളിൽ പി.എസ്.സി കണ്ണൂർ ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ജനറൽ മെഡിസിൻ (ധീവര) (കാറ്റഗറി നമ്പർ 627/2024), അസിസ്റ്റന്റ് പ്രൊഫസർ ഇൻ ജനറൽ സർജറി (വിശ്വകർമ്മ) (കാറ്റഗറി നമ്പർ 531/2024)
തസ്തികകളിലേക്ക് 11ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അഭിമുഖത്തിന് മൂന്ന് ദിവസം മുമ്പുവരെ അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ-10 വിഭാഗവുമായി ബന്ധപ്പെടണം (0471 2546438).
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ആർട്സ് ഹിസ്റ്ററി ആൻഡ് ഏസ്തറ്റിക്സ് (ഫൈൻ ആർട്സ് കോളേജ്) (കാറ്റഗറി നമ്പർ 495/2023) തസ്തികയിലേക്ക് 11ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ-7 വിഭാഗവുമായി ബന്ധപ്പെടണം (0471 2546441).
പ്രമാണപരിശോധന
കേരള പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ - ഫൗണ്ടേഷൻസ് ഒഫ് എഡ്യൂക്കേഷൻ ആൻഡ് ആക്ഷൻ റിസർച്ച് (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 391/2022) തസ്തികയിലേക്ക് 10നും ലക്ചറർ ഇൻ മലയാളം (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 350/2022) തസ്തികയിലേക്ക് 11നും രാവിലെ 10.30ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ-5 വിഭാഗവുമായി ബന്ധപ്പെടണം (0471 2546439).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |