ഒ.എം.ആർ ഉത്തരകടലാസുകൾ നീക്കം ചെയ്യും
2022 ജനുവരി 01 മുതൽ ഡിസംബർ 31 വരെ റാങ്ക് പട്ടികകൾ പ്രസിദ്ധീകരിച്ച തസ്തികകളുടെയും,അവയുടെ കൂടെ പൊതുപരീക്ഷ നടത്തിയിട്ടുള്ള തസ്തികകളുടെയും, തുടർനടപടികൾ അവശേഷിച്ചിട്ടില്ലാത്ത ഒ.എം.ആർ ഉത്തരകടലാസുകൾ നീക്കം ചെയ്ത് നശിപ്പിക്കും. ഉത്തരകടലാസുകളുടെ തസ്തിക തിരിച്ചുള്ള ലിസ്റ്റ് പി.എസ്.സി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അഭിമുഖം
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഡ്രൈവർ കം മെക്കാനിക്) (കാറ്റഗറി നമ്പർ 668/2023) തസ്തികയിലേക്ക് 22, 23, 25 തീയതികളിൽ പി.എസ്.സി. ആസ്ഥാന
ഓഫീസിൽ അഭിമുഖം നടത്തും.
കേരള പൊലീസ് സർവീസ് (ഫോറൻസിക് സയൻസ് ലബോറട്ടറി) വകുപ്പിൽ സയന്റിഫിക് ഓഫീസർ(കെമിസ്ട്രി) (കാറ്റഗറി നമ്പർ 633/2023) തസ്തികയിലേക്ക് 30, 31, ആഗസ്റ്റ് 1
തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
കോഴിക്കോട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ യു.പി.സ്‌കൂൾ ടീച്ചർ (മലയാളം
മീഡിയം) (കാറ്റഗറി നമ്പർ 707/2023) തസ്തികയിലേക്കുള്ള നാലാംഘട്ട അഭിമുഖം 22,
23, 25 തീയതികളിൽ പി.എസ്.സി. കോഴിക്കോട് മേഖലാ, ജില്ലാ ഓഫീസുകളിൽ നടത്തും.
ഒ.എം.ആർ. പരീക്ഷ
പൊതുമരാമത്ത്/ജലസേചന വകുപ്പിൽ രണ്ടാം ഗ്രേഡ് ഓവർസിയർ/ഡ്രാഫ്ട്സ്മാൻ (സിവിൽ)
(കാറ്റഗറി നമ്പർ 08/2024), ജലസേചന വകുപ്പിൽ ഓവർസിയർ ഗ്രേഡ് 3 (സിവിൽ) (പട്ടികവർഗ്ഗം) (കാറ്റഗറിനമ്പർ 293/2024), കേരള സംസ്ഥാന പട്ടികജാതി/പട്ടികവികസന കോർപ്പറേഷൻ ലിമിറ്റഡിൽ ട്രേസർ (കാറ്റഗറി നമ്പർ 736/2024) തസ്തികകളിലേക്ക് 23 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
കേരള ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ എൽ.ഡി. ടെക്നീഷ്യൻ (കാറ്റഗറി നമ്പർ 38/2024),
ഹോമിയോപ്പതി വകുപ്പിൽ ലബോറട്ടറി അറ്റൻഡർ (കാറ്റഗറി നമ്പർ 84/2024) തസ്തികകളിലേക്ക്
25 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |