സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണർ നടത്തിയ കീം 2025 റാങ്ക് ലിസ്റ്റ് അനുസരിച്ചുള്ള എൻജിനിയറിംഗ് കോഴ്‌സുകളിലേക്കുള്ള ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റിൽ തൊഴിൽ മേഖലയിലെ പുത്തൻ പ്രവണതകൾക്കനുസരിച്ചാണ് വിദ്യാർത്ഥികൾ ബ്രാഞ്ച് തെരഞ്ഞെടുക്കുന്നത്. ജോസ്സ അലോട്ട്‌മെന്റ് അനുസരിച്ചുള്ള രീതിയിലാണ് വിദ്യാർത്ഥികളുടെ തെരഞ്ഞെടുപ്പ്. കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ്, കമ്പ്യൂട്ടർ സയൻസ് വിത്ത് ഡാറ്റ സയൻസ്, ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് & ഇൻസ്ട്രുമെന്റഷൻ, മെക്കാനിക്കൽ, ഇൻഡസ്ട്രിയൽ, സിവിൽ എൻജിനിയറിംഗ് എന്നിങ്ങനെയാണ് സർക്കാർ കോളേജുകളിൽ ബ്രാഞ്ചുകളോട് വിദ്യാർത്ഥികൾ താല്പര്യം പ്രകടിപ്പിച്ചത്. എ.ഐ, സൈബർ സെക്യൂരിറ്റി, കെമിക്കൽ എൻജിനിയറിംഗ് ബ്രാഞ്ചുകളോടും താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അലോട്ട്‌മെന്റ് വിവരങ്ങൾ www.cee.kerala.gov.in കാൻഡിഡേറ്റ് പോർട്ടലിലുണ്ടാകും. അലോട്ട്‌മെന്റ് മെമോ പ്രിന്റെടുത്ത് നിശ്ചിത ഫീസ് ഓൺലൈനായി അടക്കണം. ഇന്ന് രാവിലെ 11 മണിക്കകം ഫീസടക്കണം. ഹെഡ് പോസ്റ്റ് ഓഫീസ് വഴിയും ഫീസടക്കാം. ഇപ്പോൾ കോളേജിൽ റിപ്പോർട്ട് ചെയ്യേണ്ടതില്ല. ആദ്യ അലോട്ട്‌മെന്റ് സ്വീകരിച്ചാൽ മാത്രമേ തുടർ അലോട്ട്‌മെന്റ് പ്രക്രിയയിലൂടെ ഓപ്ഷൻ നല്കാൻ സാധിക്കൂ.
നിർദ്ദേശങ്ങൾ
നിശ്ചിത സമയപരിധിക്കകം ഫീസ് അടക്കാതിരുന്നാൽ അലോട്ട്‌മെന്റ് നഷ്ടപ്പെടും. ലഭിച്ച സീറ്റിൽ തൃപ്തരല്ലെങ്കിൽ ഹയർ ഓപ്ഷൻ നൽകാം. രണ്ടാം റൗണ്ടിൽ പങ്കെടുക്കാൻ അർഹതയുള്ളവരെ രണ്ടാം റൗണ്ട് അലോട്ട്‌മെന്റിലേക്ക് പരിഗണിക്കണമെങ്കിൽ അവർ ഹോം പേജിലൂടെ ഓപ്ഷൻ കൺഫെർമേഷൻ നടത്തണം. ആദ്യ റൗണ്ട് അലോട്ട്‌മെന്റ് ലഭിച്ചവരെയും ലഭിക്കാത്തവരെയും രണ്ടാം റൗണ്ടിലേക്ക് പരിഗണിക്കാൻ ഹോം പേജിൽ ലോഗിൻ ചെയ്ത് കൺഫേം ബട്ടൺ ക്ലിക്ക് ചെയ്യണം. ഇത് ചെയ്താൽ ലഭ്യമായ ഓപ്ഷനുകൾ പുനർക്രമീകരിക്കാൻ അവസരം ലഭിക്കും. താല്പര്യമില്ലാത്തവ ഒഴിവാക്കാം. ആദ്യ റൗണ്ട് ഓപ്ഷൻ ലഭിച്ചവർ രണ്ടാം റൗണ്ടിൽ ഹയർ ഓപ്ഷൻ നിലനിർത്തിയാൽ അവർക്ക് അലോട്ടുമെന്റ് ലഭിച്ചാൽ ആദ്യ അലോട്ട്‌മെന്റ് നഷ്ടപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |