കോട്ടയം: നിലമ്പൂരിലെ ബി.ജെ.പി സ്ഥാനാർത്ഥി അഡ്വ.മോഹൻ ജോർജുമായി കേരള കോൺഗ്രസ് പാർട്ടിയ്ക്ക് ബന്ധമില്ലെന്ന് എക്സിക്യുട്ടീവ് ചെയർമാൻ മോൻസ് ജോസഫ്. കേരള കോൺഗ്രസ് (എം),കേരള കോൺഗ്രസ് (ബി),ജനാധിപത്യ കേരള കോൺഗ്രസ് എന്നിവയിൽ പ്രവർത്തിച്ചിട്ടുള്ള മോഹൻ ജോർജ് കേരള കോൺഗ്രസിൽ അംഗത്വമെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും മലപ്പുറം ജില്ലാ കമ്മിറ്റി എതിർത്തു. ചുങ്കത്തറയിൽ നടന്ന പാർട്ടി ക്യാമ്പിന്റെ സമ്മേളന വേദിയിൽ അദ്ദേഹം കയറി ഇരിക്കുകയായിരുന്നു. മര്യാദയുടെ പേരിലാണ് ഇറക്കിവിടാതിരുന്നതെന്നും മോൻസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |