ആലുവ: പെരിയാറിന് കുറുകെയുള്ള റെയിൽവേ മേൽപ്പാലത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് ട്രെയിൻ ഗതാഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ഇന്നത്തെ രണ്ട് ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. പാലക്കാട് എറണാകുളം മെമു (66609), എറണാകുളം - പാലക്കാട് മെമു (66610) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. മൂന്ന് ട്രെയിനുകൾ വെെകിയോടും.
ഇൻഡോർ - തിരുവനന്തപുരം നോർത്ത് എക്സ്‌പ്രസ് (22645), കണ്ണൂർ - ആലപ്പുഴ എക്സിക്യൂട്ടീവ് (16308 ), സിക്കന്ദറാബാദ് - തിരുവനന്തപുരം സെൻട്രൽ ശബരി എക്സ്പ്രസ് (17230ധ എന്നീ ട്രെയിനുകളാണ് വെെകിയോടുന്നത്. അടുത്ത ഞായർ വരെ അറ്റകുറ്റപ്പണി തുടരുമെന്ന് റെയിൽവേ അറിയിച്ചു. അതിനാൽ ബുധൻ, ശനി, ഞായർ ദിവസങ്ങളിലെ എറണാകുളം - പാലക്കാട്, പാലക്കാട് - എറണാകുളം മെമു സർവീസുകൾ റദ്ദാക്കി. വരുന്ന നാല് ദിവസങ്ങളിലും ചില ട്രെയിനുകൾ വെെകി ഓടുമെന്നും റെയിൽവേ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
യാത്രക്കാർ റെയിൽ വൺ ആപ്പ് നോക്കി സമയം പരിശോധിച്ചതിനു ശേഷം മാത്രം യാത്രകൾക്കുള്ള ക്രമീകരണങ്ങൾ നടത്തണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഇൻഡോർ - തിരുവനന്തപുരം നോർത്ത് എക്സ്‌പ്രസ് ഒരു മണിക്കൂർ 30 മിനിട്ട് വെെകിയോടും. കണ്ണൂർ - ആലപ്പുഴ എക്സിക്യൂട്ടീവ് ഒരു മണിക്കൂർ 20 മിനിട്ടും സിക്കന്ദറാബാദ് - തിരുവനന്തപുരം സെൻട്രൽ ശബരി എക്സ്പ്രസ് 30 മിനിട്ടും വെെകിയോടും,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |