കോതമംഗലം: വഴിയാത്രികർക്ക് അപകട ഭീഷണിയായി ഒരു ആൽമരം. കോട്ടപ്പടി പഞ്ചായത്തിലെ ചേറങ്ങനാൽ -വാവേലി റോഡിൽ ആണ് ഏതുനിമിഷവും മറിഞ്ഞുവീഴാമെന്ന നിലയിൽ ഉണങ്ങിയ ആൽമരം നിൽക്കുന്നത്. ദിവസേന നൂറു കണക്കിന് വാഹനങ്ങളും വിദ്യാർത്ഥികൾ ഉൾപ്പെടെ കാൽനട യാത്രക്കാരും കടന്നു പോകുന്ന വഴിയിൽ അപകടഭീഷണി ഉയർത്തി ആൽമരം നിൽക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ആൽമരത്തിന്റെ അടിഭാഗം കാലപ്പഴക്കം കൊണ്ട് ദ്രവിച്ച അവസ്ഥയിലാണ്. നേരത്തെ റോഡ് സൈഡിൽ സ്ഥിതി ചെയ്യുന്ന വീടിനു ഭീഷണി ആയതിനാൽ കൊമ്പുകൾ ഇറക്കി നിർത്തിയിരുന്നു. മാസങ്ങൾക്ക് മുന്നേ റോഡ് പണിയുമായി ബന്ധപ്പെട്ടു വേരുകൾ അറ്റുപോയതിനാൽ മരം ഉണങ്ങി ഏത് നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. ആധുനിക നിലവാരത്തിൽ ഉള്ള റോഡ് പണിയിൽ പലപ്പോഴും റോഡ് സൈഡിൽ നിൽക്കുന്ന മരങ്ങളുടെ വേരുകൾ അറ്റുപോകാറുണ്ട്. റോഡ് സൈഡിൽ നിൽക്കുന്ന അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം. വഴിയരികിൽ നിൽക്കുന്ന വൻമരങ്ങൾ കടപുഴകി വീഴുന്നത് കോതമംഗലം മണ്ഡലത്തിലെ നിത്യകാഴ്ചയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |