SignIn
Kerala Kaumudi Online
Friday, 20 September 2024 5.11 PM IST

ഇന്ത്യാബുക്ക് ഒഫ് റെക്കാഡിൽ ബുള്ളറ്റ് റൈഡർ കാവ്യയും

Increase Font Size Decrease Font Size Print Page
kavya-devi-prasad

കളമശേരി: ഇന്ത്യാ ബുക്ക് ഒഫ് റെക്കാഡ് സ്വന്തമാക്കി മഞ്ഞുമ്മൽ പുത്തൻപുര റോഡിൽ സത്വിക് നിവാസിൽ കാവ്യ ദേവി പ്രസാദ്. 12 മിനിറ്റ് 40 സെക്കൻഡ് ശീർഷാസനത്തിൽ നിന്നതിനാണ് അംഗീകാരം. ബംഗാളിയായ ശ്രീജിത ഗ്രയിൻസിന്റെ 5 മിനിറ്റ് റെക്കാഡാണ് 31കാരിയായ കാവ്യ മറികടന്നത്. നാലുവർഷമായി പ്രമുഖരുടെ കീഴിൽ യോഗ അഭ്യസിക്കുന്നു. ഇപ്പോൾ പഠിപ്പിക്കുന്നുമുണ്ട്. ജില്ലാ സംസ്ഥാന ദേശീയ തലത്തിലെല്ലാം നിരവധി യോഗാമത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട്. മൂന്നുതവണ ദേശീയ മത്സരങ്ങളിൽ പങ്കെടുത്തു.

ബുള്ളറ്റിൽ പറക്കുന്നതും കാവ്യയുടെ ഹരമാണ്. ബൈക്ക് ആൻഡ് ബുള്ളറ്റ് ലേഡി റൈഡിലെ അംഗമാണ്. മൂന്നാർ, ബംഗളൂരു ബുള്ളറ്റ് റൈഡുകളിൽ പങ്കെടുത്തിട്ടുണ്ട്. കന്നഡ ഭാഷയിലും കാവ്യയ്ക്ക് പിടിയുണ്ട്. കന്നഡയിലെഴുതുന്ന കവിതകൾ അവിടുത്തെ പ്രസിദ്ധീകരണങ്ങളിൽ വരാറുണ്ട്. കാവ്യയുടെയും ഭർത്താവ് ദേവി പ്രസാദിന്റെയും സ്വദേശം കർണാടകയാണ്. കേരളത്തിൽ സ്ഥിരതാമസമാക്കി മലയാളം പഠിച്ചെടുത്തതാണ്.

ഏഴുവയസുകാരൻ മകൻ സത്വിക് ശാസ്ത്രീയ നൃത്തവും കീബോർഡും പഠിക്കുന്നുണ്ട്. ഭർത്താവ് ദേവി പ്രസാദ് കലൂർ പാട്ടുപുരയ്ക്കൽ ദേവീക്ഷേത്രത്തിലെ പൂജാരിയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.