കൊച്ചി: രാജ്യത്തെ രക്ഷിക്കുക, ജനങ്ങളെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി സംയുക്ത ട്രേഡ് യൂണിയൻ നടത്തുന്ന ദ്വിദിനദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി നയിക്കുന്ന ജാഥ കൊച്ചിൻ ഷിപ്യാർഡിനു മുമ്പിൽ സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി കെ.ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. ജോൺ വർഗീസ് അദ്ധ്യക്ഷത വഹിച്ചു സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ്, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എൻ.ഗോപി, ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ടി.കെ. രമേശൻ, പി.എം.ദിനേശൻ, എ.എൽ. സക്കീർ ഹുസൈൻ, സ്ലീബാ സാമുവൽ, രഞ്ജിത്കുമാർ.ജി, ഉദയൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |