കൊച്ചി: അമേരിക്കൻ സൊസൈറ്റി ഒഫ് മെക്കാനിക്കൽ എൻജിനീയേഴ്സ് അന്തർദേശീയ തലത്തിൽ നടത്തിയ ഇ ഫെസ്റ്റ് കോൺക്ലേവിൽ ഫിസാറ്റ് വിദ്യാർത്ഥികൾക്ക് നേട്ടം. ത്രീഡി പ്രിന്റിംഗ് ഉപയോഗിചുള്ള റിമോട്ട് കൺട്രോൾ സിസ്റ്റം വാഹനം നിർമ്മിച്ച്, അത് വിവിധ പരിസ്ഥിതി സാഹചര്യങ്ങളിൽ പരീക്ഷിച്ച് വിജയിച്ചതിനാണ് അംഗീകാരം. സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും ദേശിയ തലത്തിൽ മൂന്നാം സ്ഥാനവും അന്തർദേശിയ തലത്തിൽ ആറാം സ്ഥാനവും ഇവർ നേടി. വിദ്യാർത്ഥികളായ പി.ടി. അക്ഷയ് ഗോവിന്ദ്, വി.എസ്. അജയ് കൃഷ്ണ, അമൽ കൃഷ്ണൻ, അക്സ മറിയ പോൾ, എസ്. അപർണ എന്നിവടങ്ങിയ 69 ഫിസാറ്റ് അംഗ ടീമാണ് മത്സരിച്ചത്. പ്രമുഖമായ പല അന്തർദേശിയ സർവകലാശാലകളെയും പിൻ തള്ളിയാണ് നേട്ടം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |