SignIn
Kerala Kaumudi Online
Friday, 20 September 2024 8.12 PM IST

ബന്ധു വരും, ചികിത്സിക്കാൻ... സഞ്ചരിക്കുന്ന ക്ളിനിക് പ്രവർത്തനം ആരംഭിച്ചു

Increase Font Size Decrease Font Size Print Page
clinic

കരിമുകൾ: അന്യസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കാൻ ബി.പി.സി.എൽ കൊച്ചി റിഫൈനറി സമ്മാനിച്ച സഞ്ചരിക്കുന്ന ക്ളിനിക്കായ ബന്ധു പ്രവർത്തനം ആരംഭിച്ചു. ജില്ലാ കളക്ടർ ജാഫർ മാലിക് അന്യസംസ്ഥാന തൊഴിലാളികളായ റഷീദുൾ ഹഖ്, ഗുലാബ് ചവാൻ എന്നിവർക്ക് ഒ.പി ടിക്കറ്റുകൾ നൽകി ഉദ്ഘാടനം നിർവഹിച്ചു. ബി.പി.സി.എൽ കൊച്ചി റിഫൈനറി എക്സിക്യുട്ടീവ് ഡയറക്ടർ അജിത്കുമാർ, ജനറൽ മാനേജർ ജോർജ് തോമസ്, വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, വൈസ് പ്രസിഡന്റ് കെ.കെ. അശോക് ‌കുമാർ, അഡ്വ.അനിൽകുമാർ എന്നിവർ പങ്കെടുത്തു.

ദേശീയ ആരോഗ്യദൗത്യത്തിന്റെ കീഴിൽ സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ളൂസീവ് ഡവലപ്മെന്റ് എന്ന സന്നദ്ധസംഘടനയാണ് ബന്ധു പ്രവർത്തിപ്പിക്കുന്നത്. വിവിധ സ്ഥലങ്ങളിലെത്തി പരിശോധനകൾ നടത്താനും ചികിത്സ നൽകാനും കഴിയുന്ന സംവിധാനങ്ങൾ വാനിൽ ഒരുക്കിയിട്ടുണ്ട്. എക്സ്റേ, ലബോറട്ടറി, ഫാർമസി, നഴ്സിംഗ് മുറി തുടങ്ങിയ സൗകര്യങ്ങൾ വാനിലുണ്ട്. ആഴ്ചയിൽ അഞ്ചുദിവസം ഉച്ചകഴിഞ്ഞ് 1.30 മുതൽ രാത്രി 9.30 വരെ വിവിധ സ്ഥലങ്ങളിൽ ബന്ധു വാനെത്തുമെന്ന് ബി.പി.സി.എൽ അധികൃതർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, BANDHU
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.