SignIn
Kerala Kaumudi Online
Thursday, 19 September 2024 4.20 AM IST

വാഴക്കുളം ആവോലി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ വിഗ്രഹമോഷണം: പ്രതികൾ പിടിയിൽ

Increase Font Size Decrease Font Size Print Page
crime
പ്രതി ദക്ഷിണാമൂർത്തി

മൂവാറ്റുപുഴ: ആവോലി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ അയ്യപ്പവിഗ്രഹം മോഷ്ടിച്ച മൂന്ന് തമിഴ്‌നാട്‌ സ്വദേശികളെ അറസ്റ്റുചെയ്തു. തമിഴ്നാട് ഗൂഡല്ലൂർ അലാദിവിരുദാചലം സൗത്ത് സ്ട്രീറ്റിൽ ദക്ഷിണാമൂർത്തി (37), തിരുപ്പൂർ കരൈപ്പുദൂർ അരുൾപുരം എം.എ.നഗർ വെങ്കടേശ്വരൻ (28), അറിയാളൂർ കുന്ദവെളി വെസ്റ്റ് നോർത്ത് സ്ട്രീറ്റ് പാണ്ട്യൻ (21) എന്നിവരെയാണ് വാഴക്കുളം പൊലീസ് പിടികൂടിയത്.

വെള്ളിയാഴ്ച രാത്രിയാണ് മോഷണം നടന്നത്. ദക്ഷിണാമൂർത്തി ആവോലിയിലെ ഹോട്ടലിൽ ഒരുമാസമായി താമസിച്ചുവരികയായിരുന്നു. വിഗ്രഹം മോഷ്ടിച്ചശേഷം തമിഴ്നാട്ടിലേക്ക് കടന്ന് അവിടെയുള്ള കൂട്ടുപ്രതികളുമായി ചേർന്ന് ആന്ധ്രാപ്രദേശിൽ കച്ചവടം നടത്തുവാനുള്ള ശ്രമത്തിനിടെയായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്തത്.

അന്വേഷണസംഘത്തിൽ മൂവാറ്റുപുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് മുഹമ്മദ് റിയാസ്, സബ് ഇൻസ്പെക്ടർ ടി.കെ.മനോജ്, സീനിയർ സിവിൽ പൊലീസുദ്യോഗസ്ഥരായ റെജി തങ്കപ്പൻ, സേതുകുമാർ, രതീഷ്‌കുമാർ തുടങ്ങിയവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, ARRESTED
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.