SignIn
Kerala Kaumudi Online
Thursday, 19 September 2024 4.57 AM IST

ഒരു വർഷത്തിനിടെ തെരുവുനായയുടെ കടിയേറ്റവർ 2,99,966

Increase Font Size Decrease Font Size Print Page
dog

തൃക്കാക്കര: സംസ്ഥാനത്ത് കഴിഞ്ഞ ഒരുവർഷത്തിനിടെ തെരുവ് നായ്ക്കളുടെ കടിയേറ്റത് 2,99,966 പേർക്ക്. 29 പേർ പേവിഷബാധയാൽ മരിച്ചതായും വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയ്ക്ക് ലഭിച്ച മറുപടിയിൽ പറയുന്നു. 2021 ആഗസ്റ്റ് ഒന്നുമുതൽ 2022 സെപ്തംബർ 10 വരെയുളള കണക്കാണിത്. ഏറ്റവും കൂടുതൽ പേർ മരിച്ചത് തിരുവനന്തപുരത്താണ് ഏഴുപേർ. കുറവ് ആലപ്പുഴ, ഇടുക്കി, മലപ്പുറം, കോട്ടയം ജില്ലകളിലും, ഒരാൾ വീതം. തെരുവ് നായ വന്ധ്യംകരണ പദ്ധതിയായ എ.ബി.സിക്ക് കേന്ദ്രസർക്കാർ ഒരു രൂപ പോലും ചെലവഴിക്കുന്നുമില്ല.

തെരുവുനായ ആക്രമണത്തിൽ മരിച്ചവരുടെ കണക്ക് ജില്ല തിരിച്ച്

ആലപ്പുഴ 01
ഇടുക്കി 01
കണ്ണൂർ 02
കൊല്ലം 02
കോട്ടയം 01
കോഴിക്കോട് 03
മലപ്പുറം 01
പാലക്കാട് 04

പത്തനംതിട്ട 02
തിരുവനന്തപുരം 07
തൃശൂർ 04
കാസർകോട് 01

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, STREET DOG
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.