SignIn
Kerala Kaumudi Online
Friday, 20 September 2024 5.58 PM IST

ഇൻഡോ ഗൾഫ്, മിഡിൽ ഈസ്റ്റ് ചേംബർ ഉദ്ഘാടനം

Increase Font Size Decrease Font Size Print Page
chamber

കൊച്ചി: ഇൻഡോ ഗൾഫ് ആൻഡ് മിഡിൽ ഈസ്റ്റ് ചേംബർ ഒഫ് കൊമേഴ്‌സിന്റെ കേരള ഘടകം ഉദ്ഘാടനം വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ 18ന് നിർവഹിക്കും. മറൈൻ ഡ്രൈവ് താജ് ഗേറ്റ്‌വേയിൽ നടക്കുന്ന ചടങ്ങിൽ വൈറ്റില ചക്കരപ്പറമ്പിലെ കേന്ദ്ര ഓഫീസ് ഉദ്ഘാടനം ഗൾഫാർ ഗ്രൂപ്പ് എം.ഡി ഡോ. പി. മുഹമ്മദ് അലി നിർവഹിക്കും. മിഡിൽ ഈസ്റ്റിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള വ്യവസായ വാണിജ്യ പ്രമുഖർ പങ്കെടുക്കും.

ഇന്ത്യയിലെയും മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെയും ബിസിനസ്, പ്രൊഫഷണലുകളുടെ സംഘടനയാണ് ഇൻഡോ ഗൾഫ്, മിഡിൽ ഈസ്റ്റ് ചേംബർ ഒഫ് കൊമേഴ്‌സ്. സാമ്പത്തിക, വ്യാവസായിക, വാണിജ്യ, സാംസ്‌കാരിക പ്രവർത്തനങ്ങളെ ബന്ധിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുകയും ബിസിനസ് സമൂഹം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു.

ഒമേഗ ഓസ്‌കോൺ ഗ്രൂപ്പ്‌സ് മാനേജിംഗ് ഡയറക്ടർ ഡോ.എൻ.എം. ഷറഫുദ്ദീനാണ് ചേംബറിന്റെ ചെയർമാൻ. ഡോ. ജെയിംസ് മാത്യു , അഹമ്മദ് കബീർ (വൈസ് ചെയർമാൻമാർ), ഡോ. സുരേഷ്‌കുമാർ മധുസൂദനൻ (സെക്രട്ടറി ജനറൽ), ഡേവിസ് കല്ലൂക്കാരൻ, ജഗദീപ് സിംഗ് റിക്കി, കെ.എച്ച്. മുഹമ്മദ് റാഫി, രാജേഷ് സാഗർ, (ഡയറക്ടർമാർ), ടി.സി. വർഗീസ് (എക്‌സിക്യുട്ടീവ് ഡയറക്ടർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. ശ്രീജിത് കുനിയിലാണ് കേരള ഘടകം പ്രസിഡന്റ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, CHAMBER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.