കണ്ണൂർ: ഒന്നര വർഷക്കാലത്തെ കാത്തിരിപ്പിന് ശേഷം റെയിൽവെ മനസ്സ് മാറ്റിയതോടെ സീസൺ ടിക്കറ്റും ജനറൽകോച്ചുകളും പുനസ്ഥാപിച്ചതോടെ കടുത്ത യാത്രാദുരിതത്തിൽ ഒരുപരിധിവരെ അയവ് വന്നു.ജനപ്രിയ ട്രെയിനായ പരശുറാം ഉൾപ്പടെ നിരവധി ട്രെയിനുകൾ ഇന്നലെ മുതൽ പഴയപടിയിലേക്ക് മാറി. ആറു കോച്ചുകളാണ് പരശുവിൽ ജനറൽ കോച്ചുകളാകുന്നത്. ബാക്കിയുള്ള കോച്ചുകൾ റിസർവ്വ് ചെയ്യുന്ന യാത്രക്കാർക്ക് മാത്രമാകും അനുമതി. പരശുറാമിന് പുറമെ മംഗളൂരു -നാഗർകോവിൽ ഏറനാട് എക്സ്പ്രസ്, മംഗളൂരു കോയമ്പത്തൂർ ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് തുടങ്ങിയ ട്രെയിനുകളിലും ആറുവീതം ജനറൽ കോച്ചുകളാണ് അനുവദിച്ചത്.
കൊവിഡ് ആരംഭിച്ചതു മുതൽ സർവ്വീസ് നിർത്തിവെക്കുകയും പുനരാരംഭിച്ചപ്പോൾ സ്പെഷൽ ട്രെയിനായും ഓടിയ പരശുറാം, ഏറനാട്, കോയമ്പത്തൂർ ഇന്റർസിറ്റി തുടങ്ങി കേരളത്തിലൂടെ ഓടുന്ന പത്തോളം എക്സ്പ്രസ് ട്രെയിനുകളിലാണ് ഇന്നലെ മുതൽ സീസൺ ടിക്കറ്റ് സ്റ്റേഷനിൽ നിന്നും നൽകുന്ന ടിക്കറ്റുകൾ ഉപയോഗിച്ചുള്ള യാത്രകൾക്ക് അനുമതിയായത്.
വേണം ഇനിയും ജനറൽ കോച്ചുകൾ
കൂടുതൽ ട്രെയിനുകളിൽ ജനറൽ കോച്ചുകൾ പുനസ്ഥാപിച്ചതോടെ ട്രെയിനുകൾ ആശ്രയിക്കുന്ന അതേസമയം മംഗലാപുരത്തിനും ഷൊർണ്ണൂരിനും ഇടയിലൂടെ കടന്നുപോകുന്ന രാത്രിയിൽ ഓടുന്ന മലബാർ, മാവേലി, വെസ്റ്റ്കോസ്റ്റ്, രാവിലെയുള്ള മംഗള, എഗ് മോർ എക്സ്പ്രസ്, നേത്രാവതി, വൈകിട്ടുള്ള ചെന്നൈ മെയിൽ, ചെന്നൈ സൂപ്പർ ഫാസ്റ്റ്, യശ്വന്ത്പൂർ, ട്രിവാൻഡ്രം എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളിൽ ജനറൽ കോച്ചുകൾ പുനസ്ഥാപിച്ചിട്ടില്ല.
ഷൊർണ്ണൂർ ഭാഗത്തേക്ക് ജനറൽ കോച്ചുകളുള്ള ട്രെയിനുകൾ. (കണ്ണൂരിൽ നിന്നും പുറപ്പെടുന്ന സമയം)
16308 ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് 5.10
16607 കോയമ്പത്തൂർ എക്സ്പ്രസ് 6.35
16345 പരശുറാം എക്സ്പ്രസ് 7.10
16605 ഏറനാട് എക്സ്പ്രസ് 9.35
16324 കോയമ്പത്തൂർ എക്സ്പ്രസ് 11.55
22609 കോയമ്പത്തൂർ ഇന്റർസിറ്റി 1.00
16306 എറണാകുളം ഇന്റർ സിറ്റി 2.50
06024 കണ്ണൂർഷൊർണ്ണൂർ മെമു 5.20
മംഗലാപുരം ഭാഗത്തേക്ക് പോകുന്ന ജനറൽ കോച്ചുകളുള്ള ട്രെയിനുകൾ. കണ്ണൂരിൽ നിന്നും പുറപ്പെടുന്ന സമയം
06477 മംഗളുരു സെൻട്രൽ എക്സ്പ്രസ് 7.40
22610 മംഗളുരു ഇന്റർസിറ്റി 10.45
06606 ഏറനാട് എക്സ്പ്രസ് 2.15
16323 മംഗലാപുരം എക്സ്പ്രസ് 3.10
16650 പരശുറാം എക്സ്പ്രസ് 5.18
ബാക്കിയുള്ള ട്രെയിനുകളിൽ കൂടി ജനറൽ , സീസൺ ടിക്കറ്റുകൾ അടിയന്തരമായും പുനസ്ഥാപിച്ച് മലബാറിനോടുള്ള പതിവ് അവഗണന അവസാനിപ്പിക്കാൻ റെയിൽവെ തയ്യാറാകണം.
ദിനു മൊട്ടമ്മൽ,കോ- ഓർഡിനേറ്റർ
നോർത്ത് മലബാർ റെയിൽവെ പാസഞ്ചേഴ്സ് കോ- ഓർഡിനേഷൻ കമ്മിറ്റി, കണ്ണൂർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |