കാസർകോട് :കെ.പി.സി.സി പ്രസിഡന്റിനെ കള്ളക്കേസിൽ കുടുക്കികൊണ്ട് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സി.പി.എം ഗൂഢാലോചനയെ ജനങ്ങൾ തിരിച്ചറിയുമെന്നും കേരളത്തിൽ പൊലീസ് രാജ് നടപ്പിലാക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ പറഞ്ഞു.
കെ.പി.സി.സി നിർദ്ദേശാനുസരണം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ച് കാസർകോട് ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലും നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനവും യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് കെ.പി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ വിനോദ് കുമാർ പള്ളയിൽ വീട്, സുരേഷിൻ പി വി, നേതാക്കളായ വി.ഗോപി, മാധവൻ നായർ, മധുസൂദനൻ ബാലൂർ, എൻ.കെ.രത്നാകരൻ, എം.കുഞ്ഞികൃഷ്ണൻ, കെ.പി.മോഹനൻ, കെ.കെ.ബാബു, മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സി.ശ്യാമള, ടി.വി.ശ്യാമള,മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൈജ, പ്രമോദ് കെ. രാം, എച്ച് ബാലൻ, സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |