SignIn
Kerala Kaumudi Online
Friday, 20 September 2024 8.17 PM IST

മാലിന്യം മറഞ്ഞിടത്ത് ഇനി ചെണ്ടുമല്ലി വസന്തം

Increase Font Size Decrease Font Size Print Page
vellachattam
ഏലപ്പീടികയിലെ വെള്ളച്ചാട്ട പരിസരത്ത് നിന്നു നീക്കം ചെയ്ത മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നു

29ാം മൈൽ വെള്ളച്ചാട്ടത്തിന് പുതുമോടി

കേളകം: കണിച്ചാർ ഗ്രാമപഞ്ചായത്തിലെ ഏലപ്പീടിക 29ാം മൈൽ വെള്ളച്ചാട്ടം കാണാൻ ഇനി സഞ്ചാരികൾക്ക് മൂക്കുപൊത്താതെ വരാം. വെള്ളച്ചാട്ടത്തിനു സമീപം തള്ളിയ മാലിന്യങ്ങൾ നീക്കി. വിനോദസഞ്ചാരികൾക്കായി ചെണ്ടുമല്ലി പൂപ്പാടം ഒരുക്കാനാണ് പദ്ധതി. ജില്ലാപഞ്ചായത്തിന്റെയും കണിച്ചാർ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ചെണ്ടുമല്ലി തൈകൾ നടുന്നതിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ പത്തിന് നടക്കും.

കണ്ണൂർ-വയനാട് റൂട്ടിലെ പ്രധാന വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് 29ാം മൈലുള്ളത്. എന്നാൽ ഇവിടെ മാലിന്യം തള്ളുന്നത് പതിവായതോടെ ദുർഗന്ധം കാരണം സഞ്ചാരികൾ വരാതെയായി. ഇതോടെയാണ് പഞ്ചായത്ത് ഇറങ്ങിയത്. 'തെളിനീരൊഴുകും നവകേരളം' പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രദേശത്ത് നിന്നും അഞ്ചു ലോഡ് മാലിന്യമാണ് നീക്കിയത്. ഹരിത കർമസേന, വിവിധ ക്ലബുകൾ, യുവജന സംഘടനകൾ, വനംവകുപ്പ്് അധികൃതർ, എസ്.പി.സി കേഡറ്റുകൾ, എൻ.എസ്.എസ് വളിയർമാർ തുടങ്ങിയവരാണ് ശുചീകരണത്തിനായി കൈകോർത്തത്. ശേഖരിച്ച മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കൈമാറി. ഇനി ഇവിടെ അഞ്ഞൂറോളം ചെണ്ടുമല്ലി തൈകളാണ് വെച്ചുപിടിപ്പിക്കുന്നത്.

മാലിന്യം തള്ളുന്നതിന് തടയിടാനും സൗന്ദര്യവത്കരണത്തിന്റെയും ഭാഗമായാണ് തൈകൾ വച്ചുപിടിപ്പിക്കുന്നത്. പരിപാലന ചുമതല പഞ്ചായത്ത് ഏറ്റെടുക്കും. ശുചീകരണത്തിന് ഒന്നര ലക്ഷം രൂപ ചെലവായി. മാലിന്യം വെള്ളച്ചാട്ടത്തിനു സമീപത്തെ മിനി എം സി എഫിലോ ബോട്ടിൽ ബൂത്തിലോ നിക്ഷേപിക്കണം-

ആന്റണി സെബാസ്റ്റ്യൻ,പഞ്ചായത്ത് പ്രസിഡന്റ്, കണിച്ചാർ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.