SignIn
Kerala Kaumudi Online
Thursday, 19 September 2024 12.45 PM IST

നഷ്ടപരിഹാരത്തിന് മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

Increase Font Size Decrease Font Size Print Page
400kv

നീലേശ്വരം: ഉഡുപ്പി -കരിന്തളം 400 കെവി ലൈനും കരിന്തളം വയനാട് വൈദ്യുത ലൈനും കടന്നു പോകുന്ന മേഖലയിൽ കർഷകർക്ക് അർഹമായ നഷ്‌ടപരിഹാരം ലഭ്യമാക്കാൻ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട് ഇ.ചന്ദ്രശേഖരൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ ജില്ലയിലെ എം.എൽ.എ.മാർ ചേർന്ന് മുഖ്യമന്ത്രിക്ക് നിവേദനം നൽകി

മഞ്ചേശ്വരം, കാസർകോട്, ഉദുമ, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലൂടെയാണ് ഉഡുപ്പി കരിന്തളം 400 കെ.വി ഡബിൾ സർക്യൂട്ട് ലൈൻ പദ്ധതിയുടെ ഭാഗമായി വൈദ്യുതലൈൻ കടന്നു പോകുന്നത്. കരിന്തളത്ത് നിന്ന് വയനാട് പയ്യമ്പള്ളി വരെ പോകുന്ന ലൈൻ തൃക്കരിപ്പൂർ മണ്ഡലത്തിലൂടെയും കടന്നു പോകുന്നു. ഇതാനായി ടവർ സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥല ഉടമകൾക്കു ചെറിയ നഷ്ട പരിഹാരമാണ് കമ്പനി നൽകുന്നത്. ന് ന്യായമായ നഷ്ട പരിഹാരം ലഭ്യമാക്കാൻ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് എം.എൽ.എമാർ നവേദനം നൽകിയത്.ഇ.ചന്ദ്രശേഖരനെ കൂടാതെ എൻ.എ.നെല്ലിക്കുന്ന്, സി.എച്ച് കുഞ്ഞമ്പു, എം.കെ.എം.അഷറഫ്.എം.രാജഗോപാലൻ എന്നിവരാണ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.