SignIn
Kerala Kaumudi Online
Friday, 20 September 2024 7.53 PM IST

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മുന്നിൽ യു.ഡി. എഫ് ധർണ

Increase Font Size Decrease Font Size Print Page
shall
റോട്ടറി ക്ലബ് ഓഫ് തിരുവനന്തപുരം റോയലിന്റെ മികച്ച മേയര്‍ക്കുള്ള അവാര്‍ഡ് നേടിയ കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ.ടി.ഒ.മോഹനനെയു.ഡി.എഫ് ജില്ലാ കമ്മറ്റി യോഗത്തില്‍ ചെയര്‍മാന്‍ പി.ടി. മാത്യു അനുമോദിക്കുന്നു

കണ്ണൂർ:അധികാര വികേന്ദ്രീകരണത്തിന്റെ അന്തസത്ത തകർക്കും വിധം തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറിയ അധികാരവും സമ്പത്തും സർക്കാർ കവർന്നെടുക്കുന്നുവെന്ന് ആരോപിച്ച് ആഗസ്ത് നാലിന് ജില്ലയിലെ കോർപ്പറേഷൻ, മുനിസിപ്പൽ ഓഫീസുകൾക്കു മുൻപിലും അഞ്ചുമുതൽ എട്ടുവരെയുള്ള തീയ്യതികളിൽ ഗ്രാമപഞ്ചായത്ത് ഓഫീസുകൾക്ക് മുന്നിലും ധർണ്ണ നടത്തുവാൻ യു.ഡി.എഫ്. ജില്ലാ നേതൃയോഗം തീരുമാനിച്ചു.ചെയർമാൻ പി.ടി.മാത്യു അദ്ധ്യക്ഷത വഹിച്ചു. റോട്ടറി ക്ലബ്ബ് ഓഫ് തിരുവനന്തപുരം റോയലിന്റെ മികച്ച മേയർക്കുള്ള അവാർഡ് നേടിയ കണ്ണൂർ കോർപറേഷൻ മേയർ അഡ്വ.ടി.ഒ.മോഹനനെ യോഗം അനുമോദിച്ചു. കൺവീനർ അബ്ദുൽ കരീം ചേലേരി,മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ കല്ലായി,ഡി.സി.സി. പ്രസി.അഡ്വ മാർട്ടിൻജോർജ്ജ് ,സതീശൻ പാച്ചേനി,സി.എ.അജീർ ,എ.ഡി.മുസ്തഫ,കെ.ടി.സഹദുള്ള, അഡ്വ.കെ.എ. ഫിലിപ്പ്, ടി.ജനാർദ്ദനൻ, എം.സതീഷ് കുമാർ, മാത്തുക്കുട്ടിപത്തപ്ലാക്കൽ, ജോൺസൺ പി.തോമസ്,എസ്.കെ.പി സകരിയ, കെ.പി. ജനാർദ്ദനൻ,കെ.കെ.അബ്ദുറഹിമാൻ മാസ്റ്റർ,വി.പി.സുബാഷ്, തോമസ് വെക്കത്താനം, കെ.വി.കൃഷ്ണൻ, സുരേഷ് ബാബു എളയാവൂർ, എൻ.പി.ശ്രീധരൻ, പി. സുനിൽകുമാർ, പി.കെ. ജനാർദ്ദനൻ , തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.