പാനൂർ: കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജംപ് വെള്ളി മെഡൽ ജേതാവായതിന് ശേഷം നാട്ടിൽ എത്തിയ അബ്ദുള്ള അബൂബക്കറിന് കല്ലിക്കണ്ടി എൻ.എ.എം കോളേജിൽ ഊഷ്മള വരവേൽപ്പ്. ബാന്റ് വാദ്യങ്ങളുടെ അകമ്പടിയിൽ നൂറുകണക്കിന് വിദ്യാർത്ഥികളും അദ്ധ്യാപക- അനദ്ധ്യാപകരും കോളേജ് മാനേജ്മെന്റ് കമ്മിറ്റി ഭാരവാഹികളും ചേർന്നാണ് സ്വീകരണമൊരുക്കിയത്. ജനറൽ സെക്രട്ടറി പി.പി എ. ഹമീദും പ്രിൻസിപ്പൽ ഡോ. ടി. മജീഷും ചേർന്ന് ഹാരാർപ്പണം ചെയ്തു. എം.ഇ.എഫ് ജനറൽ സെക്രട്ടറി പി.പി.എ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ വോളിബാൾ അസിസ്റ്റന്റ് കോച്ച് അബ്ദുൽ നാസർ, കോമൺവെൽത്ത് ടീം ഇന്ത്യൻ കോച്ച് ഹരികൃഷ്ണൻ, പി.പി അബൂബക്കർ, കെ.എം അശ്രഫ്, എൻ.എ കരീം, ടി.പി മുസ്തഫ, സമീർ പറമ്പത്ത്, ടി. അബൂബക്കർ, റിയാസ് നൊച്ചോളി, മഹമൂദ് പൂന്തോട്ടം, ജാസർ ആച്ചോത്ത്, ഡോ. ഇ.കെ മുനീറ ബീവി, കെ.അലി, ഡോ. എ.പി ഷമീർ പ്രസംഗിച്ചു. എൻ.എ.എം കോളേജ് അലൂമ്നി അസോസിയേഷൻ അമ്പതിനായിരം രൂപയുടെ കാഷ് അവാർഡും ഉപഹാരവും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |