വൈക്കം ; പടിഞ്ഞാറെക്കര ഗവ.എൽ.പി സ്‌കൂളിൽ വർണ്ണക്കൂടാരം സി.കെ.ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ ആനന്ദവല്ലി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിജു മുഖ്യ പ്രഭാഷണം നടത്തി. മികച്ച വിജയം നേടിയ പൂർവ വിദ്യാർത്ഥികളെ ജില്ലാ പഞ്ചായത്ത് അംഗം പി.എസ്.പുഷ്പമണി ആദരിച്ചു. ഡി.പി.സി കെ.ജെ. പ്രസാദ്, പ്രധാന അദ്ധ്യാപിക ഒ.പി.പ്രമീളാദേവി, പി.ടി.എ പ്രസിഡന്റ് ജി.രമ്യ, സ്റ്റാഫ് സെക്രട്ടറി സി.ആർ.അജി, വാർഡ് മെമ്പർ ശ്യാമള ദിനേശ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി.അനൂപ്, സുലോചന പ്രഭാകരൻ, രേവതി മനീഷ്, കെ.സി.ദീപ, ഡോ. എസ്. അനിത, സുജാത വാസുദേവൻ, എം.വി.ജ്യോതിഷ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |