
കോട്ടയം: ദക്ഷിണ മേഖല ഇന്റർ സ്‌കൂൾ ആൻഡ് ഇന്റർ കോളേജ് യോഗാസന സ്‌പോർട്‌സ് ചാമ്പ്യൻഷിപ്പ് നാളെ പുതുപ്പള്ളി, തലപ്പാടിയിലുള്ള സെന്റ് ജൂഡ്‌സ് ഗ്ലോബൽ സ്‌കൂളിൽ നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. അഷ്ടാംഗ സ്‌കൂൾ ഓഫ് യോഗ ആൻഡ് സ്‌പോർട്‌സ് യോഗാസന ട്രെയിനിംഗ് സെന്റർ പത്തനംതിട്ടയുടെ നേതൃത്വത്തിലാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. ജില്ലയിലെ വിവിധ സ്‌കൂളുകളിലും കോളേജുകളിലുമുള്ള വിദ്യാർത്ഥികൾ പങ്കെടുക്കും. പങ്കെടുക്കുന്ന വിദ്യാർത്ഥികളും അദ്ധ്യാപകരും മത്സര ദിനത്തിൽ സെന്റ് ജൂഡ്‌സ് ഗ്ലോബൽ സ്‌കൂളിൽ രാിവലെ 8.30ന് ഹാജരാകണമെന്ന് സംഘാടകർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |