എരുമേലി: ടി.എച്ച്. ആസാദിന് വാവരുടെ പ്രതിനിധി സ്ഥാനം. അഞ്ച് പതിറ്റാണ്ടിലേറെ വാവരുടെ പ്രതിപുരുഷ സ്ഥാനം വഹിച്ച പരേതനായ താഴത്തുവീട്ടിൽ ഹസൻ റാവുത്തറുടെ മകനാണ് ടി.എച്ച്. ആസാദ്. സ്വാതന്ത്ര്യ സമര സേനാനിയും ദീർഘ കാലം എരുമേലിയിൽ പഞ്ചായത്തംഗവും മുസ്ലിം ജമാഅത്ത് പ്രസിഡന്റുമായിരുന്ന ഹസൻ റാവുത്തർ 11 വർഷം മുമ്പാണ് മരണപ്പെട്ടത്.
എരുമേലിയിൽ ഐതിഹ്യ പെരുമ നിറയുന്ന അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളലിന്റെ മുൻനിരയിൽ സമൂഹ പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായർക്കൊപ്പവും അതിന് മുമ്പുള്ള സമൂഹ പെരിയോന്മാർക്കൊപ്പവും ഹസൻ റാവുത്തറാണ് പതിറ്റാണ്ടുകളോളം നായക സ്ഥാനം വഹിച്ചത്. ഹസൻ റാവുത്തറുടെ മരണ ശേഷം അമ്പലപ്പുഴ സംഘത്തിന്റെ നിർബന്ധപൂർണമായ ക്ഷണത്തിന് വഴങ്ങേണ്ടി വന്ന മകൻ ആസാദ് അതോടെയാണ് പേട്ടതുള്ളലിൽ പങ്കെടുക്കാൻ തുടങ്ങിയത്.
ആസാദിനെ വാവരുടെ പ്രതിനിധി സ്ഥാനത്തേക്ക് കഴിഞ്ഞ ദിവസം എരുമേലി മഹല്ലാ മുസ്ലിം ജമാഅത്ത് കമ്മിറ്റി ഏകകണ്ഠമായി തെരഞ്ഞെടുക്കുകയായിരുന്നു. ആരിഫയാണ് ഭാര്യ. മകൻ ആഷിഖ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |