കോട്ടയം. കാത്തിരിപ്പിനൊടുവിൽ പാത ഇരട്ടിച്ച് പാലരുവി കുതിച്ചു പാഞ്ഞെങ്കിലും എല്ലാ ട്രെയിനുകളും ഓടാൻ ഇനിയും കാക്കണം. കോട്ടയം സ്റ്റേഷനിലെ പ്ലാറ്റ്ഫോം നവീകരണം പൂർത്തിയാകാത്തതിനാൽ മൂന്നാഴ്ച കഴിഞ്ഞാൽ മാത്രമേ എല്ലാ ട്രെയിനുകളും ഓടിത്തുടങ്ങൂ. പ്രധാന പ്ലാറ്റ്ഫോമായ ഒന്നാം നമ്പറിന്റെ നവീകരണം പുരോഗമിക്കുകയാണ്.
നിലവിലെ നവീകരണം പൂർത്തിയാകുന്നതോടെ, ഒന്ന്, 1എ പ്ലാറ്റ്ഫോമുകൾ ചേർന്ന് 750 മീറ്റർ വരും. രണ്ടു മുതൽ അഞ്ചു വരെ പ്ലാറ്റ്ഫോമുകൾ കഴിഞ്ഞ ദിവസം യാത്രായോഗ്യമായിരുന്നു.
ഇനി ചെയ്യാനുള്ളത്.
ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന്റെ നവീകരണ ജോലികൾ.
പ്ലാറ്റ്ഫോമിന്റെ മുറിച്ചുമാറ്റിയ ഭാഗത്ത് പുതിയ പാത.
എറണാകുളം ഭാഗത്തേയ്ക്കുള്ള 3 മീറ്റർ ട്രാക്ക് ഉയർത്തൽ.
ട്രെയിനുകൾ .
കോട്ടയം-കൊല്ലം പാസഞ്ചറും കോട്ടയം-കൊല്ലം മെമുവും പുനരാരംഭിച്ചു. രാവിലെ 5.30ന് കോട്ടയത്തു നിന്നു പുറപ്പെടുന്ന കൊല്ലം പാസഞ്ചർ, കോട്ടയത്ത് യാത്ര അവസാനിപ്പിക്കുന്ന നിലമ്പൂർ റോഡ് -കോട്ടയം എക്സ്പ്രസും ഇന്നു മുതൽ സർവീസ് നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |