കോട്ടയം . ജില്ലയിലെ ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ കൊമേഴ്സ്, മാനേജ്മെന്റ് മേഖലകളിൽ ഉപരിപഠനം ആഗ്രഹിക്കുന്ന പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു. കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ സെമിനാർ ചീഫ് വിപ്പ് എൻ ജയരാജ് ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ചാർട്ടേഡ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറിഷിപ്, കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടിങ്, മാനേജ്മെന്റ്, ഹോട്ടൽ മാനേജ്മെന്റ്, കേന്ദ്ര സർവകലാശാലകളിലെ ഉപരിപഠനം എന്നീ വിഷയങ്ങളിലായിരുന്നു ക്ലാസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |