രാമനാട്ടുകര:അദ്ധ്യാപക സമൂഹത്തിന് അക്കാദമിക് പിന്തുണ എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ അക്കാദമിക് കൂട്ടായ്മയായ എറണാകുളം കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ്ബും,രാമനാട്ടുകര ഗവ.യു.പി സ്ക്കൂളും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന നാലാമത് സംസ്ഥാന അക്കാദമിക് കോൺഗ്രസ് 'ചോക്ക്പൊടി' രാമനാട്ടുകര ഗവ.യു.പി സ്ക്കൂളിൽ ഇന്ന് സമാപിക്കും. അനിൽ ചേലേമ്പ്ര ഉദ്ഘാടനം ചെയ്തു. 12 അദ്ധ്യാപകർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു വിജയൻ .പി മേനോൻ അദ്ധ്യക്ഷത വഹിച്ചു.കെ.എം നൗഫൽ ആമുഖഭാഷണം നടത്തി.പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ പി.കെ അബ്ദുൽ ലത്തീഫ് പ്രസംഗിച്ചു. ബി.സി അബ്ദുൽ ഖാദർ സ്വാഗതവും,കെ.ടി റസാഖ് നന്ദിയും പറഞ്ഞു. ഇന്ന് ട്രൈ ഔട്ട് ക്ളാസുകൾ നടക്കും. ഉച്ചക്ക് ടി.ടി പൗലോസ് മലയാളത്തിളക്കവും അദ്ധ്യാപകരും എന്ന വിഷയം അവതരിപ്പിക്കും വൈകീട്ട് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |