കോഴിക്കോട്: സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി 'കഥോത്സവം' ജില്ലാതല പ്രീപ്രൈമറി അദ്ധ്യാപക ശില്പശാലയ്ക്ക് മാവൂർ ചാലിയാർ ജലക്കിൽ തുടക്കമായി. 2023 ജൂൺ മാസത്തിൽ കഥോത്സവത്തിൽ ആരംഭിച്ച് 2024 ഫെബ്രുവരി മാസത്തിൽ മഹാബാലോത്സവത്തിൽ അവസാനിക്കുന്ന രീതിയിലാണ് പ്രീ പ്രൈമറി പ്രവർത്തനങ്ങൾ. ആട്ടവും പാട്ടും, വരയുത്സവം, കളിയുത്സവം, രുചിയുത്സവം, നിർമ്മാണ ഉത്സവം, കാഴ്ചയുത്സവം, ശാസ്ത്രോത്സവം എന്നിവ നടക്കും. ഇതിനായി അദ്ധ്യാപകരെ സജ്ജമാക്കുകയും വൈവിദ്ധ്യ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന റസിഡൻഷ്യൽ ശില്പശാലയുടെ ലക്ഷ്യം.
ശില്പശാലയുടെ ഉദ്ഘാടനം പി.ടി. എ. റഹീം എം.എൽ.എ നിർവഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസർ യമുന എസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസർ മനോജ്കുമാർ പി.പി, അമ്പിളി എസ്. വാരിയർ, ടിജോ പോൾ എന്നിവർ പ്രസംഗിച്ചു. മാവൂർ ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ ജോസഫ് തോമസ് സ്വാഗതവും കോഴിക്കോട് ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ പ്രമോദ് മൂടാടി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |