വടകര: കേരളപ്പിറവി നാളിലെ പ്രവേശനോത്സവത്തിൽ മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികളെ വരവേറ്റത് നൃത്തച്ചുവടുകളുമായി.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളുകളിലൊന്നാണിത്. നേരത്തെ ഓൺലൈൻ കലോത്സവത്തിൽ മികവ് പുലർത്തിയ പതിനഞ്ചോളം വിദ്യാർത്ഥികളാണ് നൃത്തവിരുന്ന് ഒരുക്കിയത്. കുരുത്തോല തോരണവും ബലൂണുകളും മറ്റുമായി സ്കൂളും പരിസരവും ഉത്സവപ്രതീതിയിലായിരുന്നു.
പാട്ടും നൃത്തവുമായി പ്രവേശനോത്സവം പൊടിപൊടിച്ചപ്പോൾ നവാഗതരിലും സന്തോഷത്തിളക്കം. ഓൺലൈൻ ക്ലാസ്സുകളിൽ മാത്രം കണ്ടു പരിചയിച്ച അദ്ധ്യാപകരെ ഇന്നലെ ആദ്യമായി നേരിട്ടു കാണുകയായിരുന്നു പലരും. അദ്ധ്യാപികമാരായ കെ.ടി.കെ സുനില, ഒ.കെ ജിഷ, ടി.വി ജസീന, കെ.രമ്യ, വി.പി നെസ്ലി എന്നിവരായിരുന്നു നൃത്തവിരുന്നിന്റെ പിന്നണിയിൽ.
ഇന്നലെ വന്നെത്തിയ കുട്ടികൾക്കെല്ലാം മധുരമായി പുതിയ പാചകപ്പുരയിൽ തയ്യാറാക്കിയ പായസവും നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |