തെങ്ങമം: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കൈതയ്ക്കൽ ബ്രദേഴ്സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരികകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഗാന്ധിജി ജീവചരിത്രചിത്ര പ്രദർശനവും ജീവിതമാണ് ലഹരി ക്യാമ്പയിനും നടന്നു. വാരാഘോഷ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവിക്കുഞ്ഞമ്മ നിർവ്വഹിച്ചു.ബ്രദേഴ്സ് പ്രസിഡന്റ് വിമൽ കൈതയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജയകുമാർ.പി,ട്രഷറർ വിമൽകുമാർ.എസ് ,മുൻ ഭാരവാഹികളായ വി. ബിജു, കെ.എൻ.സുനിൽകുമാർ, ബ്രദേഴ്സ് കമ്മിറ്റി അംഗങ്ങളായ അരുൺകുമാർ. എസ്,ബൈജു.എസ്, സച്ചിൻ എസ്. നായർ, ഗോവിന്ദ് .എ, വനിതാവേദി ഭാരവാഹികളായ രാജി.ജെ, ജയലക്ഷ്മി.ടി, ചിന്നു വിജയൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |