പത്തനംതിട്ട : ജില്ലയിലെ വ്യവസായ സംരംഭകരുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഉപദേശങ്ങൾ നൽകുന്നതിനും വിവിധ മേഖലകളിലെ വിദഗ്ധരെ ഉൾപ്പെടുത്തി ജില്ലയിൽ എം.എസ്.എം.ഇ ക്ലിനിക്ക് രൂപീകരിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
ബാങ്കിംഗ്: ബ്രാഞ്ച് മാനേജരിൽ കുറയാത്ത തസ്തികയിൽ രണ്ട് വർഷത്തെ പരിചയം (വിരമിച്ചവരെയും പരിഗണിക്കും). ജി.എസ്.ടി: അംഗീകൃത ജി.എസ്.ടി പ്രാക്ടീഷണർ. അനുമതികളും ലൈസൻസും:വ്യവസായ വകുപ്പിൽ ഐ.ഇ.ഒ യിൽ കുറയാത്ത തസ്തികയിലും മറ്റ് ലൈസൻസുമായി ബന്ധപ്പെട്ട് ലൈൻ ഡിപ്പാർട്ട്മെന്റിൽ ഗസറ്റഡ് റാങ്കിൽ കുറയാത്ത തസ്തികയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പരിചയം. ടെക്നോളജി: ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിലോ എൻജിനീയറിംഗ് കോളേജിൽ അദ്ധ്യാപകനായോ രണ്ടു വർഷത്തെ പ്രവർത്തി പരിചയം. നിയമം: അംഗീകൃത നിയമ ബിരുദം, കമ്പനി നിയമങ്ങളുമായി ചുരുങ്ങിയത് രണ്ടു വർഷത്തെ പരിചയം. എക്സ്പോർട്ട്: എക്സ്പോർട്ട് കൺസൾട്ടന്റ്. ഡി.പി.ആർ തയ്യാറാക്കൽ: സി.എ, ഡി.പി.ആർ തയ്യാറാക്കുന്ന വ്യക്തികൾ. വിവരങ്ങൾക്ക് കോഴഞ്ചേരി ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടുക. ഫോൺ 04682214639.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |