കോന്നി : സ്പോർട്സ് കൗൺസിലിന്റെയും ജില്ലാ ഹോക്കി അസോസിയേഷന്റെയും സഹകരണത്തോടെ ശ്രീനാരായണ പബ്ലിക് സ്കൂളിൽ ഹോക്കി ടീമിന് തുടക്കമായി. ഒൻപത് മുതൽ പതിനൊന്നു വരെയുള്ള ക്ലാസുകളിലെ 20 വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് സ്കൂളിലെ ആദ്യത്തെ ടീം ആരംഭിച്ചത്. അംഗങ്ങൾക്കുള്ള ഹോക്കി സ്റ്റിക്കുകളുടെ വിതരണവും നടന്നു. മലയോരമേഖലയിലെ വിദ്യാർത്ഥികളിൽ ഹോക്കിയിലുള്ള താത്പര്യം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സ്പോർട്സ് കൗൺസിൽ ജില്ലാപ്രസിഡന്റ് കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾമാനേജർ കെ.പദ്മകുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, പത്തനംതിട്ട യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, സ്കൂൾ ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.കെ.പ്രസന്നകുമാർ, കെ.ആർ.സലീലനാഥ്, ഹോക്കി അസോസിയേഷൻ ജില്ലാസെക്രട്ടറി അമൃത് സോമരാജൻ, ജില്ലാ വൈസ് പ്രസിഡന്റ് സുരേഷ് ചിറ്റിലക്കാട്, ട്രഷറാർ വിനോദ് പുളിമൂട്ടിൽ, സ്കൂൾ പ്രിൻസിപ്പൽ സിന്ധു പവിത്രൻ, വൈസ് പ്രിൻസിപ്പൽ ദിവ്യാസദാശിവൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |