കോഴഞ്ചേരി : എസ്.എൻ.ഡി.പിയോഗം കോഴഞ്ചേരി യൂണിയൻ യൂത്ത് മൂവ്മെന്റ് വാർഷിക പൊതുയോഗവും ഭരണസമതി തിരത്തെടുപ്പും യൂണിയൻ പ്രസിഡന്റ് മോഹൻബാബു ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്മെന്റ് സംസ്ഥാന ജനറൽസെക്രട്ടറി രാജേഷ് നെടുമങ്ങാട് അദ്ധ്യക്ഷത വഹിച്ചു. കോഴഞ്ചേരി യൂണിയൻ സെക്രട്ടറി ജി. ദിവാകരൻ, വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ, യൂണിയൻ കൗൺസിലർമാരായ സുഗതൻ പൂവത്തൂർ, പ്രേംകുമാർ മുളമൂട്ടിൽ, രാജൻ കുഴിക്കാലാ, യൂത്ത് മൂവ്മെന്റ് കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് ജിനു ദാസ്, സെക്രട്ടറി രാകേഷ്, യോഗം കോഴഞ്ചേരി യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം മിനിമണിയൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് വിനീതാ അനിൽ, സെക്രട്ടറി ബാംബി രവീന്ദ്രൻ, സൈബർ സേന യൂണിയൻ കൺവീനർ ഗോകുൽ ശിവ, സോജൻ സോമൻ എന്നിവർ സംസാരിച്ചു.
യൂത്ത് മൂവ്മെന്റ് യൂണിയൻ ഭാരവാഹികൾ: ജിനുദാസ് (പ്രസിഡന്റ്), സംഗീതാ സനൽ (വൈസ് പ്രസിഡന്റ്), സോജൻ സോമൻ (സെക്രട്ടറി), അരവിന്ദ്, ബിനു (ജോ. സെക്രട്ടറിമാർ), രാകേഷ്, മുകേഷ്, രശ്മി എസ്. രാജൻ (കേന്ദ്രകമ്മിറ്റി), അഖിൽ, ദിൽജിത്ത്, ജസ്വിൻ, അൻജം വിനോദ്, രോഹിത് രാജ്, നീതു മോഹൻ, ശ്രീരാജ് ശരിധരൻ (എക്സി. അംഗങ്ങൾ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |