പത്തനംതിട്ട : ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ പത്തനംതിട്ടയിൽ പ്രവർത്തിക്കുന്ന പി.എസ്.സി പരിശീലന കേന്ദ്രത്തിൽ ജൂലൈ ഒന്നു മുതൽ ആരംഭിക്കുന്ന ആറുമാസ സൗജന്യ പരിശീലന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി, യു.പി.എസ്.സി, ബാങ്കിംഗ് പരീക്ഷകൾക്ക് തയാറെടുക്കുന്ന 18 വയസ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. റെഗുലർ, ഹോളിഡേ ബാച്ചുകൾ ആരംഭിക്കും. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പുറമെ ഒഴിവുളള സീറ്റുകളിൽ മറ്റ് പിന്നാക്ക വിഭാഗക്കാരെയും പരിഗണിക്കും. എസ്.എസ്.എൽ.സി ബുക്കിന്റെ പകർപ്പും ഫോട്ടോയും സഹിതം പ്രിൻസിപ്പൽ, കോച്ചിംഗ് സെന്റർ മൈനോറിറ്റി യൂത്ത്, തൈക്കാവ് സ്കൂൾ കോമ്പൗണ്ട്, പത്തനംതിട്ട 689 645 എന്ന വിലാസത്തിൽ
നേരിട്ട് അപേക്ഷിക്കണം. ഫോൺ : 9961602998, 8281165072.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |