ചെങ്ങന്നൂർ: കൊഴുവല്ലൂർ സെന്റ് തോമസ് എൻജിനീയറിംഗ് കോളേജിന് നാഷണൽ ബോർഡ് ഒഫ് അഡിറ്റേഷന്റെ (എൻ.ബി.എ) അംഗീകാരം ലഭിച്ചു. വാഷിംഗ്ടൺ അക്കോർഡ് പ്രകാരമുള്ള അന്താരാഷ്ട്ര അംഗീകാരമാണ് ലഭിച്ചത്. ഈ കോളേജിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് വിദേശ രാജ്യങ്ങളിൽ എൻജിനീയറിംഗ് മേഖലയിൽ തൊഴിൽ ലഭിക്കുന്നതിനും ഉപരി പഠനത്തിന് വിദേശ യൂണിവേഴ്സിറ്റികളിൽ പ്രവേശനം ലഭിക്കുന്നതിനും ഈ അക്രഡിറ്റേഷൻ അവസരം ഒരുക്കുന്നു. എൻ.ബി.എ അക്രിഡിറ്റേഷൻ ലഭിച്ചതോടെ വിവിധങ്ങളായ റിസർച്ച് പ്രൊജക്ടുകൾക്കും കൺസൾട്ടൻസി വർക്കുകൾക്കും കേന്ദ്ര സംസ്ഥാന ഏജൻസിയുടെ കുടുതൽ ഫണ്ടിംഗ് ലഭിക്കുന്നതിനുള്ള അവസരങ്ങൾക്കും അതുമൂലം കുട്ടികളുടെ വിദ്യാഭ്യാസ നിലവാരത്തിൽ വലിയ മുന്നേറ്റം ഉണ്ടാകുന്നതിനും ഇത് കാരണം ആകുമെന്ന് ചെയർമാൻ ജോസ് തോമസ്, പ്രിൻസിപ്പൽ ഡോ.ഷാജൻ കുര്യാക്കോസ്, വൈസ് പ്രിൻസിപ്പൽ ഇന്ധ്യാസ് എം.പി, പി.ആർ.ഒ പ്രവീൺ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |