SignIn
Kerala Kaumudi Online
Friday, 10 May 2024 12.12 AM IST

കളരിപ്പയറ്റിൽ കണ്ണിയായി. പ്രദുലും ഗിന്നസിൽ

guinnees

റാന്നി : യു.എ.ഇയുടെ 51-ാ മത് ദേശീയ ദിനത്തോട് അനുബന്ധിച്ചു ദുബായ് കളരിക്ലബും ദുബായ് പൊലീസും ചേർന്ന് കളരിപ്പയറ്റിൽ തീർത്ത ഗിന്നസ് ലോക റെക്കാഡിൽ റാന്നി സ്വദേശി പ്രദുൽ പുളിക്കമണ്ണി​ന്റെ പങ്കാളിത്വവും ശ്രദ്ധേയമാകുന്നു.

വിവിധ രാജ്യങ്ങളിലെ 6 വയസ് മുതൽ 60 വയസ് വരെയുള്ള 270 ഓളം വിദ്യാർത്ഥികൾ കളരി ചുവടുചെയ്താണ് ഗിന്നസ് ബുക്ക്‌ ഒഫ് വേൾഡ് റെക്കാഡ് സ്വന്തമാക്കിയത്. നിരവധി മലയാളികൾക്കൊപ്പം പ്രദുൽ പുളിക്കമണ്ണും കളരിച്ചുവട് വച്ച് ഗിന്നസ് നേട്ടത്തിൽ കണ്ണിയായി. 2020 ലാണ് ദുബായിൽ ആദ്യമായി കളരിപ്പയറ്റ് പരിശീലിക്കുന്നത്. രണ്ടുവർഷത്തിന് ശേഷം ഗിന്നസ് ബുക്കിലും ഇടംപിടിച്ചു. കളരി പാരമ്പര്യമുള്ള മലപ്പുറം പൊന്നാനി സ്വദേശി ഡോ.റഹിസ് ഗുരുക്കളാണ് പ്രദുൽ ഉൾപ്പടെയുള്ളവരെ പരിശീലിപ്പിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.