മാള: കേസുകൾ ഇല്ലാത്തവർക്ക് വിരമിച്ച് ഒരു വർഷത്തിനകം പെൻഷൻ ആനുകൂല്യങ്ങൾ അനുവദിച്ചില്ലെങ്കിൽ അതോറിറ്റിക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്ന മുന്നറിയിപ്പോടെ ധനകാര്യ വകുപ്പ് സർക്കുലർ പുറത്തിറക്കി. പെൻഷൻ അനുവദിക്കാൻ കാലതാമസം ഉണ്ടാകുമ്പോൾ പലിശയിനത്തിൽ സർക്കാരിന് സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതിനാലാണ് പെൻഷൻ വിഷയത്തിൽ കാലതാമസമുണ്ടാകരുതെന്ന മുന്നറിയിപ്പോടെ ഈ മാസം രണ്ടിന് ഉത്തരവിറക്കിയത്. പെൻഷൻ അനുവദിക്കുന്ന അതോറിറ്റി പാലിക്കേണ്ട നിർദേശങ്ങളും സർക്കുലറിൽ വ്യക്തമാക്കുന്നു.
നിർദ്ദേശങ്ങൾ ഇവ
വിരമിക്കുന്നയാളുടെ അപേക്ഷ ലഭിക്കും വരെ കാത്തിരിക്കാതെ മൂന്ന് വർഷം മുൻപ് ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കണം
ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിയെടുത്തിട്ടുണ്ടെങ്കിൽ അവ എത്രയും വേഗം തീർക്കണം.
ആഡിറ്റ് ക്ലിയർ ചെയ്യാൻ സാങ്കേതികമായി തടസമുണ്ടെങ്കിൽ ബാദ്ധ്യത ഉണ്ടാകുന്ന പക്ഷം തിരിച്ചടക്കുകയോ തിരിച്ചു പിടിക്കുന്നതിന് സമ്മതമാണ് എന്ന സമ്മതപത്രം സാക്ഷ്യപ്പെടുത്തി അനുവദിക്കാം
വിരമിച്ച ഉദ്യോഗസ്ഥനെതിരെ വിജിലൻസ്/ കോടതി കേസുകൾ നിലവിലുണ്ടെങ്കിൽ എത്രയും വേഗം തീർപ്പാക്കണം.
കേസ് ഇല്ലാത്തവർക്കെല്ലാം വിരമിച്ച തിയതി തന്നെ പെൻഷൻ ആനുകൂല്യം അനുവദിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |