വടക്കാഞ്ചേരി : കേരളത്തിന്റെ കലാ സാംസ്കാരിക വളർച്ചയ്ക്ക് മണക്കുളം മുകുന്ദ രാജ വഹിച്ച പങ്ക് നിസ്തുലമാണെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. വടക്കാഞ്ചേരി നഗരസഭയും, കേരള കലാമണ്ഡലം മുകുന്ദ രാജ സാംസ്കാരിക അക്കാഡമിയും സംയുക്തമായി അമ്പലപുരത്ത് സംഘടിപ്പിച്ച മുകുന്ദരാജ സാംസ്കാരികോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്തർദ്ദേശീയ നിലവാരത്തിലേക്ക് കലാമണ്ഡലത്തെ വളർത്തിയെടുക്കുന്നതിൽ വള്ളത്തോളും, മുകുന്ദ രാജയും വഹിച്ച പങ്ക് ഏറെ വിലപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. നഫീസ, നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ . ഫാദർ ജോൺസൺ അന്തിക്കാട്, എം.ആർ. ഷാജൻ, എൻ.ടി. ബേബി, കൗൺസിലർമാരായ എ.ഡി. അജി, കെ.എ. ഫിറോസ് , കെ.യു. പ്രദീപ്, പി.ആർ. അരവിന്ദാക്ഷൻ, എം.ആർ. അനൂപ് കിഷോർ എന്നിവർ പ്രസംഗിച്ചു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സാംസ്കാരികോത്സവം 24ന് സമാപിക്കും. മന്ത്രി സജി ചെറിയാൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |