തൃശൂർ : മൂന്ന് ദിവസത്തെ ആവറേജ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 31.26 ആയിട്ടുള്ള സാഹചര്യത്തിൽ നാളെ മുതൽ എല്ലാത്തരം സാമൂഹിക രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക, മതപരമായ പൊതുപരിപാടികൾ അനുവദിക്കില്ല. ഉത്സവം, തിരുന്നാളുകൾ തുടങ്ങിയ ആഘോഷങ്ങൾ ചടങ്ങുകൾ മാത്രമായി നടത്തേണ്ടതാണെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണും ജില്ലാ മജിസ്ട്രേറ്റും കൂടിയായ കളക്ടർ അറിയിച്ചു.
1,861 പേർക്ക് കൊവിഡ്
തൃശൂർ: 1,861 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കൂടാതെ കൊവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 412 പേരും വീട്ടു നിരീക്ഷണത്തിലുള്ള 9,723 പേരും ചേർന്ന് 11,996 പേരാണ് ആകെ രോഗബാധിതരായത്. 402 പേർ രോഗമുക്തരായി. ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,63,650 ആണ്. 5,48,312 പേരാണ് ആകെ രോഗമുക്തരായത്.
ബി.എം.സി ട്രെയിനിംഗ് മാറ്റി
തൃശൂർ : ടി.പി.ആർ ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ ഇന്ന് നടത്താനിരുന്ന സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡിന്റെ ജില്ലാതല ബി.എം.സി ട്രെയിനിംഗ് മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്ററും തൃശൂർ ജില്ലാ കോർഡിനേറ്റർ ഫെബിൻ ഫ്രാൻസിസും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |