തൃശൂർ: കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് സാമൂഹിക സാമ്പത്തിക പാരിസ്ഥിതിക ആഘാത പഠനം നടത്താതെ കല്ലിടാൻ ആരാണ് മുഖ്യമന്ത്രി പിണറായി വിജയന് അധികാരം നൽകിയതെന്ന് വ്യക്തമാക്കണമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് അഡ്വ.ടി.സിദ്ദിഖ് പറഞ്ഞു. കെ റെയിലിനെതിരെ സമരം നടത്തിയ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു സിദ്ദിഖ്.
ജനാഭിലാഷത്തിനെതിരായ പദ്ധതി കേരളത്തിൽ നടപ്പിലാക്കാൻ കോൺഗ്രസ് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷനായി. സനീഷ് കുമാർ ജോസഫ് എം.എൽ.എ, ഒ.അബ്ദുറഹ്മാൻകുട്ടി, എം.പി.വിൻസെന്റ്, പി.എ.മാധവൻ, ജോസഫ് ചാലിശ്ശേരി, പത്മജാ വേണുഗോപാൽ, അനിൽ അക്കര, ടി.വി.ചന്ദ്രമോഹൻ, അഡ്വ.ജോസഫ് ടാജറ്റ്, ഐ.പി.പോൾ, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, സി.എസ്.ശ്രീനിവാസൻ, ഷാജി കോടങ്കണ്ടത്ത്, എ.പ്രസാദ്, കെ.ബി.ശശികുമാർ, എം.കെ.അബ്ദുൽസലാം തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |