ഗുരുവായൂർ; ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാർ ജീപ്പിന്റെ ലേലം സംബന്ധിച്ച് പരാതിക്കാരിൽ നിന്നും ദേവസ്വം കമ്മിഷണർ നേരിട്ട് പരാതി കേൾക്കും. ഈ മാസം 9ന് ഉച്ചയ്ക്കുശേഷം മൂന്നിന് ഗുരൂവായൂർ ദേവസ്വം കോൺഫറൻസ് ഹാളിൽ വച്ചാണ് ദേവസ്വം കമ്മിഷണർ പരാതി കേൾക്കുക. ഹിന്ദു സേവാ സംഘം ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിൽ ബന്ധപ്പെട്ടവരുടെ ഹിയറിം ഗ് നടത്താൻ ദേവസ്വം കമ്മിഷണർക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം കമ്മിഷണർ പരാതി കേൾക്കുന്നത്. കേസ് നൽകിയ സംഘടനയുടെ പ്രതിനിധികളും, ഇതുമായി ബന്ധപ്പെട്ട് ആർക്കങ്കിലും എതിർ അഭിപ്രായം ഉണ്ടെങ്കിൽ അവരേയും നേരിൽ കേൾക്കും. ഹിന്ദു സേവാ സംഘത്തിന് അല്ലാതെ ആർക്കെങ്കിലും ഈ വിഷയത്തിൽ ആക്ഷേപം ഉണ്ടെങ്കിൽ അത് സീൽ ചെയ്ത കവറിൽ രേഖാമൂലം ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ നൽകുയോ, sec.transport@kerala.gov.in അല്ലെങ്കിൽ ksrtccmd@gmail.com എന്ന ഇ മെയിൽ ഐഡികളിൽ ഈ മാസം 9 തീയതി രാവിലെ 11 മണിക്ക് മുൻപായി സമർപ്പിക്കാമെന്ന് ദേവസ്വം കമ്മിഷണർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |