തൃശൂർ: സർക്കാരിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് തേക്കിൻകാട് മൈതാനിയിൽ 18 മുതൽ 24 വരെ പ്രദർശന വിപണന മേള സംഘടിപ്പിക്കുന്നു. പ്രചാരണത്തിന്റെ ഭാഗമായി എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി-വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി 'നാടിന്റെ വികസന കാഴ്ചകൾ' എന്ന വിഷയത്തിൽ 12ന് ബി.ആർ.സി തലത്തിൽ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന കുട്ടികൾ ഉൾപ്പെടെ ചിത്രകലാകാരന്മാരുടെ നേതൃത്വത്തിൽ 16ന് തേക്കിൻകാട് മൈതാനിയിൽ വലിയ കാൻവാസിൽ സമൂഹ ചിത്രരചന സംഘടിപ്പിക്കും. വിജയികളായ കുട്ടികൾക്ക് ഈ വേദിയിൽ സമ്മാനം വിതരണം ചെയ്യും. 11ന് വൈകിട്ട് 5 മണിക്കുള്ളിൽ അതാത് ബി.ആർ.സിയിൽ പേര് രജിസ്റ്റർ ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |