തൃശൂർ: പൂരം പ്രമാണിച്ച് തൃശൂർ നഗരത്തിലെ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബേക്കറികൾ, ശീതള പാനീയശാലകൾ എന്നിവിടങ്ങളിൽ ഭക്ഷണസാധനങ്ങളുടെ വില വിവരം പ്രദർശിപ്പിക്കൽ, അമിത വില ഈടാക്കുന്നില്ലെന്ന് ഉറപ്പ് വരുത്തൽ തുടങ്ങിയവയ്ക്കായി സ്ക്വാഡുകൾ രൂപീകരിക്കാൻ സിവിൽ സപ്ലൈസ് വകുപ്പ്. നാല് സ്ക്വാഡുകളാണ് രൂപീകരിക്കുക. തൃശൂർ താലൂക്ക് സപ്ലൈ ഓഫീസ് കൺട്രോൾ റൂമുമായാണ് പ്രവർത്തിക്കുക. സ്ക്വാഡുകൾ നഗരത്തിലെ എല്ലാ ഭക്ഷണശാലകളും പരിശോധിച്ച് വില വിവര പട്ടിക പ്രദർശിപ്പിച്ചിട്ടുണ്ടെന്നും ആ വിലയ്ക്കാണ് വിൽപ്പന നടത്തുന്നതെന്നും അമിതവില ഈടാക്കുന്നില്ലെന്നും ഉറപ്പുവരുത്തും. ഭക്ഷണസാധനങ്ങൾക്ക് അമിതവില ഈടാക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും എഴുതി പ്രദർശിപ്പിച്ചിട്ടുള്ള വിലയേക്കാൾ കൂടുതൽ ഈടാക്കുന്നവരുടെ പേരിൽ ശിക്ഷാനടപടികൾ സ്വീകരിക്കുകയും ചെയ്യും. സ്ക്വാഡിന്റെ പ്രവർത്തനം ഇന്ന് രാവിലെ ഒമ്പത് മുതൽ മേയ് 11 ഉച്ചയ്ക്ക് രണ്ട് വരെ തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |